നാലാമത്തെ ദിവസവും പെട്രോളിനും ഡീസലിനും വിലകൂട്ടി

0
329

തുടര്‍ച്ചയായി നാലമത്തെ ദിവസവും പെട്രോളിനും ഡീസലിനും വിലകൂട്ടി. പെട്രോളിന് ഏഴു പൈസയും ഡീസലിന് 18 പൈസയുമാണ് തിങ്കളാഴ്ച വര്‍ധിപ്പിച്ചത്.

ഇതോടെ മുംബൈയില്‍ പെട്രോളിന് 88.23 രൂപയും ഡീസലിന് 77.73 രൂപയുമായി. ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കാന്‍ കോഴിക്കോട് 81.93 രൂപ നല്‍കണം. ഡീസലിനാകട്ടെ 75.42 രൂപയും. 

രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീണ്ടും വിലവര്‍ധിപ്പിക്കാന്‍ തുടങ്ങിയത്. ഇതോടെ നാലുദിവസംകൊണ്ട് പെട്രോളിന് 40.07 രൂപയും ഡീസലിന് 79 പൈസയും വര്‍ധിച്ചു. 

പെട്രോള്‍ വില സെപ്റ്റംബര്‍ 22 മുതലും ഡീസല്‍ വില ഒക്ടോബര്‍ രണ്ടുമുതലും വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. 

15 ദിവസത്തെ ശരാശരി വില കണക്കാക്കിയാണ് രാജ്യത്ത് ദിവസംതോറും പെട്രോള്‍, ഡീസല്‍ വിലകള്‍ പുതുക്കുന്നത്. ഭരണതലത്തിലെ ഇടപെടലില്ലാതെ 40 ദിവസം വില സ്ഥിരമായി നിലനിര്‍ത്താന്‍ കഴിയില്ലെന്നാണ് ഈരംഗത്തുള്ളവര്‍ പറയുന്നത്. ബിഹാര്‍ തിരഞ്ഞെടുപ്പും വിവിധ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളുമാകാം വിലവര്‍ധിപ്പിക്കാതിരുന്നതിന് കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here