ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് യുഡിഎഫ് ഉജ്ജ്വല വിജയം നേടും; എം സി ഖമറുദ്ദീൻ എം എൽ എ

0
168

ഉപ്പള: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ യു ഡി എഫ് ഉജ്ജ്വല വിജയം നേടുമെന്ന് എം സി ഖമറുദ്ദീൻ എം.എൽ.എ അഭിപ്രായപ്പെട്ടു. ഉപ്പള സിഎച്ച് സൗധത്തിൽ ചേർന്ന മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം യുഡിഎഫ് ചെയർമാൻ ടി.എ മൂസ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ മഞ്ചുനാഥ ആൾവ സ്വാഗതം പറഞ്ഞു. മിക്ക പഞ്ചായത്തുകളിലും യുഡിഎഫിൽ സീറ്റ് വിഭജന ചർച്ച പൂർത്തിയായതായി നേതാക്കൾ പറഞ്ഞു. യുഡിഎഫ് നേതാക്കളായ അസീസ് മേരിക്കെ, എം അബ്ബാസ്, ഡി എം കെ മുഹമ്മദ്, കെ എച് ജനാർദനൻ, സുന്ദര ആരിക്കാടി, കരിവള്ളൂർ വിജയൻ, എം അബ്ദുല്ല മുഗു, അഡ്വക്കേറ്റ് സകീർ അഹമദ്, ഹർഷദ് വോർക്കാടി, ഷാനിദ് കയ്യംകൂടൽ, അന്തുഞ്ഞി ഹാജി ചിപ്പാർ, കായിച്ചി മഞ്ചേശ്വരം, മഞ്ജുനാഥ ആൽവ പൈവളികെ, മൂസ തൊക, മൊയ്‌ദീൻ പ്രിയ, ദിവാകര, മുഹമ്മദ് മജാൽ, ബെൽഗാം മുഹമ്മദ്, അബ്ദുള്ള കണ്ടത്തിൽ, എം ബി യുസഫ്, അബൂബക്കർ പെർധണ എന്നിവർ സംബന്ധിച്ചു. അഷ്‌റഫ്‌ കർള നന്ദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here