തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ്: ജില്ലയില്‍ 638 പേര്‍ ചൊവ്വാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

0
202

കാസര്‍കോട് (www.mediavisionnews.in) : തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ 638 പേര്‍ ചൊവ്വാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് രണ്ട് പേരാണ് നാമനിര്‍ദ്ദേശ പത്രികസമര്‍പ്പിച്ചത്. ബ്ലോക്ക് തലത്തില്‍ 41 പേരും നഗരസഭാ തലത്തില്‍ 111 പേരും പഞ്ചായത്ത്തലത്തില്‍ 484 പേരുമാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്ക് രണ്ട് പേര്‍ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിഷ ബേഡകം ഡിവിഷനിലേക്കും സ്വതന്ത്ര സ്ഥാനാര്‍ഥി എ. ഭരതന്‍ ചെറുവത്തൂര്‍ ഡിവിഷനിലേക്കുമാണ് പത്രിക സമര്‍പ്പിച്ചത്.

ബ്ലോക്ക്തലത്തില്‍-41

കാഞ്ഞങ്ങാട്-12
പരപ്പ-23
നീലേശ്വരം-4
കാറഡുക്ക-0
മഞ്ചേശ്വരം-2
കാസര്‍കോട്-0

നഗരസഭതലത്തില്‍-111

നീലേശ്വരം-65
കാഞ്ഞങ്ങാട്-28
കാസര്‍കോട്-18

പഞ്ചായത്ത് തലത്തില്‍-484

മംഗല്‍പാടി-4
മഞ്ചേശ്വരം-5
മീഞ്ച-6
വോര്‍ക്കാടി-1
ബദിയഡുക്ക-2
ചെമ്മനാട്-14
ചെങ്കള-14
കുമ്പള-1
മധൂര്‍-6
മൊഗ്രാല്‍പുത്തൂര്‍-11
മടിക്കൈ-40
പുല്ലൂര്‍പെരിയ-32
പള്ളിക്കര-15
ഉദുമ-7
ബേഡഡുക്ക-10
ദേലംപാടി-1
കാറഡുക്ക-15
മുളിയാര്‍-17
ചെറുവത്തൂര്‍-2
കയ്യൂര്‍ ചീമേനി-32
പടന്ന-15
തൃക്കരിപ്പൂര്‍-14
വലിയപറമ്പ-21
ബളാല്‍-25
പനത്തടി-30
കള്ളാര്‍-27
കോടോം ബേളൂര്‍-35
വെസ്റ്റ് എളേരി-32
ഈസ്റ്റ് എളേരി-16
കിനാനൂര്‍ കരിന്തളം-34

തദ്ദേശ തിരഞ്ഞെടുപ്പില്‍ പട്ടികജാതി, പട്ടികവര്‍ഗ സംവരണ വാര്‍ഡുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ തഹസില്‍ദാറില്‍ നിന്ന് ലഭിച്ച ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. മൂന്ന് വര്‍ഷ സാധുതാ കാലയളവുള്ള ജാതി സര്‍ട്ടിഫിക്കറ്റുകളും ഇതിന് പരിഗണിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here