തദ്ദേശ തെരഞ്ഞെടുപ്പിലെ ലീഗ് സ്ഥാനാര്‍ത്ഥികള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം; പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ ഇങ്ങനെ

0
185

കെപിഎ മജീദ്

പ്രിയമുള്ളവരേ,
തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായ നേതാക്കൾക്കും പ്രവർത്തകർക്കും അഭിവാദ്യങ്ങൾ. വിജയസാധ്യത പരിഗണിച്ച് പരിചയസമ്പത്തുള്ളവരെയും പുതുമുഖങ്ങളെയും ഉൾപ്പെടുത്തിയാണ് ഇത്തവണ സംസ്ഥാനത്തൊട്ടാകെ മുസ്ലിംലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. കെട്ടുറപ്പോടെയും പരസ്പര വിശ്വാസത്തോടെയും തെരഞ്ഞെടുപ്പിനെ നേരിടാൻ അതാതു ഘടകങ്ങളിലെ കമ്മിറ്റികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.

നവംബർ 19നാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയ്യതി. സ്ഥാനാർത്ഥികളുടെ നോമിനേഷൻ തെറ്റുവരാതെ പൂരിപ്പിക്കാനും തെരഞ്ഞെടുപ്പ് ചട്ടങ്ങളനുസരിച്ചുള്ള നിബന്ധനകൾ പാലിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. മുസ്ലിംലീഗ് സ്ഥാനാർത്ഥികൾ പാർട്ടിയുടെ പേര് എഴുതുമ്പോൾ ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് എന്ന് മുഴുവനായും എഴുതണം. പാർട്ടി സ്ഥാനാർത്ഥിയുടെ ചിഹ്നം കോണി (ഏണി) എന്നാണ് എഴുതേണ്ടത്. ചെറിയ പിഴവുകളുടെ പേരിൽ നോമിനേഷൻ തള്ളിപ്പോകുന്ന സാഹചര്യമുണ്ടാകരുത്. ബന്ധപ്പെട്ട അധികാരികളെ മുൻകൂട്ടി അറിയിച്ച് അവസാന നിമിഷത്തേക്ക് മാറ്റിവെക്കാതെ എത്രയും വേഗം നോമിനേഷനുകൾ നൽകണം. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here