ട്വൻറി 20 ലോകകപ്പ്​ മാറ്റിവെച്ചു​; നെതർലൻഡ്​സ്​​ ക്രിക്കറ്റർ ജീവിക്കാനായി ഡെലിവറി ബോയ്​ ആയി

0
180

ആസ്​റ്റർഡാം: കോവിഡ്​ കാരണം 2020ൽ ആസ്​ട്രേലിയയിൽ നടക്കേണ്ടിയിരുന്ന ട്വൻറി 20 ലോകകപ്പ്​ മാറ്റിവെച്ചപ്പോൾ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ കളിക്കാർ ഐ.പി.എല്ലിലൂടെയും മറ്റു ട്വൻറി 20 ലീഗുകളിലൂടെയും കളിതുടർന്നു. എന്നാൽ അസോസിയേറ്റഡ്​ രാജ്യങ്ങളിലെ കളിക്കാരുടെ അവസ്ഥ അതല്ല. നെതർലൻഡ്​സ്​ ക്രിക്കറ്റർ പോൾ വാൻ മീകീരൻ ജീവിക്കാനായി ‘ഉബർ ഈറ്റ്​സ്’ൽ ഭക്ഷണമെത്തിക്കുകയാണ്​.

കൊറോണ കാരണം ട്വൻറി 20 ലോകകപ്പ്​ മാറ്റിവെച്ചില്ലായിരുന്നെങ്കിൽ ഫൈനൽ നടക്കേണ്ട തീയതി ഇന്നായിരുന്നു എന്ന തലക്കെ​ട്ടോടെ ഇ.എസ്​.പി.എൻ ക്രിക്​ ഇൻഫോ പങ്കുവെച്ച ട്വീറ്റിന്​ നെതർലൻഡ്സ്​​ താരം റീട്വീറ്റ്​ ചെയ്​തത്​ ഇങ്ങനെ. ” ഇന്ന്​ ക്രിക്കറ്റ്​ നടക്കേണ്ടിയിരുന്നു. ഇപ്പോൾ ഈ ശൈത്യകാലത്ത്​ ഞാൻ ജീവിക്കാനായി ഉബർ ഈറ്റ്​സ്​ വിതരണം ചെയ്യുകയാണ്​. കാര്യങ്ങൾ എങ്ങനെ മാറുന്നുവെന്നത്​ രസകരമാണ്​. പുഞ്ചിരിക്കുന്നത്​ തുടരുക.”

ശൈത്യകാലങ്ങളിൽ നെതർലൻറ്​സിൽ ക്രിക്കറ്റ്​ കളിക്കുക ദുഷ്​കരമാണ്​. ഫുട്​ബാളും ടെന്നീസും ഹോക്കിയും എല്ലാം അരങ്ങുവാഴുന്ന രാജ്യത്ത്​ ക്രിക്കറ്റ്​ പ്രചാരം കുറഞ്ഞ കളിയാണ്​. ഐ.സി.സി വൻതോക്കുകളായ രാജ്യങ്ങളിലെ കളിക്കാരെ പരിഗണിക്കുന്നപോലെ അസോസിയേറ്റഡ്​ രാജ്യങ്ങളിലെ കളിക്കാരെയും പരിഗണിക്കണമെന്ന്​ നിരവധിപേർ കമൻറ്​ ചെയ്​തിട്ടുണ്ട്​. ഫാസ്​റ്റ്​ ബൗളറായ മാകീരൻ 5 ഏകദിനങ്ങളിലും 41 ട്വൻറി 20യിലും കളത്തിലറങ്ങിയിട്ടുണ്ട്​.

ഐ.സി.സി ട്വൻറി 20 ലോകകപ്പിൽ മുൻനിരയിലുള്ള 10 ടീമുകൾ​െക്കാപ്പം നെതർലൻഡ്​സ്​​, പാപ്പുവ ന്യൂ ഗിനിയ, അയൻലൻഡ്​​, സ്​കോട്​ലൻഡ്​​, നമീബിയ, ഒമാൻ എന്നീ ആറുടീമുകൾ കൂടി യോഗ്യത നേടിയിരുന്നു. മാറ്റിവെച്ച ടൂർണമെൻറ്​ അടുത്ത വർഷം നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here