സൗദിയിലെ ജിദ്ദയിൽ ഫ്രഞ്ച് കോൺസുലേറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്ത പരിപാടിയിലുണ്ടായ സ്ഫോടനത്തിൽ നാലു പേർക്ക് പരിക്ക്. ഗ്രനേഡ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. ജിദ്ദയിലെ ബലദിൽ ഇതര മതസ്ഥർക്കുള്ള ശ്മശാനമുണ്ട്. ഫ്രഞ്ച് പൗരന്മാരുടെ സെമിത്തേരിയും ഇതാണ്. ഇവിടെ ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതിന്റെ അനുസ്മരണ ചടങ്ങിനിടെയാണ് സ്ഫോടനം. ഗ്രീസ്, ബ്രിട്ടീഷ്, ഇറ്റലി ഉദ്യോഗസ്ഥരും ചടങ്ങിലുണ്ടായിരുന്നു. ആക്രമണത്തെ ഫ്രാൻസ് വിദേശ കാര്യ മന്ത്രാലയം അപലപിച്ചു.
അപകട സ്ഥലത്ത് അതിവേഗം രക്ഷാ പ്രവർത്തനം നടത്തിയ സൗദി ഉദ്യോഗസ്ഥരെ ഫ്രാൻസ് അഭിനന്ദിച്ചു. സംഭവത്തിൽ സൗദിയോട് ഫ്രാൻസ് അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.