‘കർഷകരുടെ ആവശ്യങ്ങൾ കേൾക്കുന്നതിന് പകരം ബി.ജെ.പി അവർക്കു നേരെ ജലപീരങ്കി പ്രയോഗിക്കുന്നു’: പ്രിയങ്ക ഗാന്ധി

0
232

കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്കു നേരെയുണ്ടായ പൊലീസ് നടപടിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.സി. ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ആവശ്യങ്ങൾ കേൾക്കുന്നതിന് പകരം കർഷകർക്കു നേരെ ജലപീരങ്കി പ്രയോഗിക്കുകയാണ് ബി.ജെ.പി ചെയ്യുന്നതെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഡൽഹിയിലേക്ക് മാർച്ച് ചെയ്യുന്ന കർഷകരെ ബി.ജെ.പി അധികാരത്തിലുള്ള ഹരിയാനയിൽ പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും ഉപയോഗിച്ച് നേരിട്ടിരുന്നു.

കൊടുംതണുപ്പിൽ സമരം ചെയ്യുന്നവർക്ക് നേരെയാണ് ജലപീരങ്കി പ്രയോഗിക്കുന്നതെന്ന് പ്രിയങ്ക ചൂണ്ടിക്കാട്ടി. കർഷകരിൽ നിന്ന് എല്ലാം കവർന്നെടുക്കുകയാണ് കേന്ദ്ര സർക്കാർ. കർഷകരിൽ നിന്ന് താങ്ങുവില കവർന്നു. ബാങ്കുകളും വിമാനത്താവളങ്ങളും റെയിൽവേയുമെല്ലാം കുത്തകകൾക്ക് നൽകുകയാണ്. കുത്തകകളുടെ കടങ്ങൾ എഴുതിത്തള്ളുന്നു -പ്രിയങ്ക പറഞ്ഞു.

ഇന്ന് രാവിലെയാണ് കർഷക പ്രക്ഷോഭത്തെ ഹരിയാനയിലെ അംബാലയിൽ പൊലീസ് ക്രൂരമായി നേരിട്ടത്. ബാരിക്കേഡുകൾ കർഷകർ പുഴയിലേക്ക് വലിച്ചെറിഞ്ഞു.

നഗരത്തിലേക്കുള്ള റോഡുകള്‍ മണ്ണിട്ട് തടയും. ഇതിനായി പ്രദേശത്തേക്ക് വലിയ ലോറികളിലായി ലോഡ് കണക്കിന് മണ്ണും കോൺക്രീറ്റ് പാളികളും എത്തിച്ചിട്ടുണ്ട്. കർഷകർ ട്രാക്റ്ററുകളിലോ കാൽനടയായോ അതിർത്തി കടക്കാൻ ശ്രമിച്ചാൽ അതിർത്തി മണ്ണിട്ടടച്ച് റോഡുകൾ പൂർണമായും അടയ്ക്കാനാണ് തീരുമാനം. ആദ്യം മണ്ണ് തള്ളി പിന്നാലെ കോൺക്രീറ്റ് പാളികളും വെച്ച് റോഡുകൾ പൂർണമായും അടയ്ക്കും. ഇത് വഴിയുള്ള ഗതാഗതം പൂർണമായി നിർത്തിവെയ്ക്കുമെന്നും ഉറപ്പായി. പ്രദേശത്തേക്കുള്ള എല്ലാ മെട്രോ സർവീസുകളും ഉച്ചയ്ക്ക് 2 മണി വരെ റദ്ദാക്കിയിട്ടുണ്ട്.

ഡല്‍ഹിയിലെ ബാദര്‍പൂര്‍ അതിര്‍ത്തിയില്‍ ഡല്‍ഹി പൊലീസ്, സിആര്‍പിഎഫ് ജവാന്‍മാരെ വിന്യസിച്ചു. മാര്‍ച്ച് തടയുക ലക്ഷ്യമിട്ട് നിരവധി പ്രദേശങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഹരിയാന അതിർത്തിയിൽ നിരീക്ഷണത്തിനായി ഡ്രോണിനെയും വിന്യസിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here