കോൺ​ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ അഹമ്മദ് പട്ടേൽ അന്തരിച്ചു

0
166

ഗുരുഗ്രാം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു. 71 വയസ്സായിരുന്നു. കൊവിഡ് ബാധിച്ച് മേദാന്ത ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായിരുന്നു.

ബുധനാഴ്ച പുലര്‍ച്ചെ 3.30 ഓടെയായിരുന്നു മരണം സംഭവിച്ചത്. മകന്‍ ഫൈസല്‍ പട്ടേലാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ഒരു മാസത്തോളമായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നെന്നും ഇടയ്ക്ക് ആരോഗ്യ നില വഷളാവുകയും അവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തുവെന്നും ഫൈസല്‍ പട്ടേല്‍ ട്വീറ്റ് ചെയ്ത കുറിപ്പില്‍ വ്യക്തമാക്കി.

‘അഹമ്മദ് പട്ടേലിന്റെ വിയോഗം ഏറെ സങ്കടപ്പെടുത്തുന്നതാണ്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് എപ്പോഴും ഓര്‍മിക്കപ്പെടും. മകന്‍ ഫൈസലിനെ വിളിച്ച് എന്റെ അനുശോചനമറിയിച്ചു. അദ്ദേഹത്തിന്റെ ആത്മാവിന് ആത്മശാന്തി നേരുന്നു,’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here