കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു

0
221

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐ.എം  സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. പകരം ചുമതല നല്‍കിയിരിക്കുന്നത് എ.വി വിജയരാഘവനാണ്.

സെക്രട്ടറി സ്ഥാനം ഒഴിയാന്‍ കോടിയേരി തന്നെ തീരുമാനമെടുക്കയായിരുന്നു.

വിജയ രാഘവന് താത്ക്കാലിക ചുമതലയാണ് നല്‍കിയിരിക്കുന്നത്.

തുടര്‍ ചികിത്സയ്ക്കായാണ് അവധി ചോദിച്ചിരിക്കുന്നത്. എത്രകാലത്തേക്കാണ് അവധിയെന്ന് വ്യക്തമാക്കിയിട്ടില്ല.

ചികിത്സയ്ക്ക് അവധിവേണമെന്ന കോടിയേരിയുടെ ആവശ്യം സെക്രട്ടറിയേറ്റ് അംഗീകരിച്ചു.

ബിനീഷ് കോടിയേരി ജയിലിലായതിന് പിന്നാലെയാണ് കോടിയേരി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് വിട്ടുനില്‍ക്കുന്നത്.

അതേസമയം, കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സി.പി.ഐ.എം കേന്ദ്ര നേതൃത്വം പറഞ്ഞിരുന്നു.

ബിനീഷ് കോടിയേരിയുടെ കേസില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്നും കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here