കുമ്പള: (www.mediavisionnews.in) സ്വകാര്യ ഓയിൽ മിൽ ജീവനക്കാരൻ നായ്ക്കാപ്പിലെ ഹരീഷ് (38)നെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള ഐല മൈതാനത്തിനടുത്തെ ഹനീഫ (23)നെയാണ് സിഐ പി.പ്രമോദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് 17നു രാത്രി സൂറംബയലിലെ സംഭവം.
ജോലി കഴിഞ്ഞ് ബൈക്കിലേക്ക് വീട്ടിലേക്ക് പോകുന്നതിനിടെയാണ് നാലംഗ സംഘം ഹരീഷിനെ തടഞ്ഞു നിർത്തി കൊലപ്പെടുത്തിയത്. കേസിലെ പ്രതികളായ രണ്ടു പേർ അറസ്റ്റിലായിരുന്നു. 2 പേർ ആത്മഹത്യ ചെയ്തു. കൊലപ്പെടുത്താനായി ഉപയോഗിച്ച കത്തി നൽകിയതും കേസിലെ ഒന്നാം പ്രതിയുടെ ഫോൺ കൈമാറിയതും പ്രതികളെ രക്ഷപ്പെടാൻ ശ്രമിച്ചതിനുമാണ് ഹനീഫയെ പ്രതി ചേർത്തത്.