കളികൾക്ക് നിയന്ത്രണം തുടരും: ജില്ലാ കളക്ടർ

0
192

കാസർകോട്: (www.mediavisionnews.in)  തുറസ്സായ സ്ഥലങ്ങളിൽ കളിക്കുന്നതിനും ടർഫ് ഗ്രൗണ്ടിൽ കളികൾക്കും കാണികൾ ഉൾപ്പടെ ഇരുപതിൽ കൂടുതൽ ആളുകൾ പാടില്ലെന്ന് ജില്ലാ കളക്ടർ ഡോ. ഡി.സജിത് ബാബു പറഞ്ഞു. ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കാനുള്ള സാധ്യത പരിഗണിച്ചാണ് തീരുമാനം കർശനമാക്കുന്നത്. അതത് വാർഡുകളിലെ മാഷ് പദ്ധതിയുടെ ചുമതലയുള്ള അധ്യാപകർ കളിസ്ഥലങ്ങളിൽ പരിശോധന നടത്തി റിപ്പോർട്ട് നൽകും. നിയമം ലംഘിക്കുന്നവർക്കെതിരെ പോലീസ് പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുക്കും.

തുറസ്സായ സ്ഥലങ്ങളിൽ കളിക്കുന്നത്പരമാവധി ഒഴിവാക്കണം. കളി കാണാൻ ആളുകൾ കൂട്ടം കൂടുന്നത് രോഗവ്യാപനത്തിന് കാരണമാകും. അതിനാൽ ഇരുപതിൽ കൂടുതൽ ആളുകൾ കളിസ്ഥലങ്ങളിൽ എത്തുന്നത് അനുവദിക്കാവില്ല. കളിക്കുമ്പോഴും മാസ്ക് ധരിക്കണം. ടർഫിലും ഇൻഡോറിലും പരമാവധി ഇരുപത് പേർക്ക് മാത്രമാണ് കായിക വിനോദങ്ങൾക്ക് അനുമതി നൽകുകയും ള്ളുവെന്നും കളക്ടർ പറഞ്ഞു.

മാഷ് പദ്ധതിയിലെ അധ്യാപകരുമായി പൊതു നങ്ങൾ നല്ല രീതിയിൽ സഹകരിച്ചതിനാലാണ് ജില്ലയിൽ കോവിഡ് സമ്പർക്ക വ്യാപനം നിയന്ത്രിക്കാൻ സാധിച്ചതെന്നും കളക്ടർ പറഞ്ഞു. വിവാഹത്തിന് പരമാവധി അൻപത് ആളുകൾക്കാണ് അനുമതി. വിവിധ ചടങ്ങുകൾ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ രേഖാമൂലം അറിയിച്ചതിനു ശേഷം നടത്തണമെന്നും കളക്ടർ പറഞ്ഞു. ബീച്ചുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടം കൂടുന്നതും അനുവദിക്കില്ലെന്ന് കളക്ടർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here