ഒരു കാലില്ല; പക്ഷേ ഈ നാലാം ക്ലാസുകാരൻ ഫുട്ബോൾ കളിയിൽ കേമൻ; വീഡിയോ വൈറൽ

0
174

ഒരു കാലില്ലാത്ത നാലാം ക്ലാസുകാരൻ ഫുട്ബോൾ കളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മണിപ്പൂരിൽനിന്നുള്ള ബാലനാണ് സോഷ്യൽമീഡിയയിൽ കൈയടി നേടുന്നത്. ഒരു കാൽ ഇല്ലാതിരുന്നിട്ടും ഊന്നുവടിയുടെ സഹായത്തോടെ കുനാൽ ശ്രേഷ്ഠ എന്ന ഒമ്പതു വയസുകാരനാണ് കൂട്ടുകാർക്കൊപ്പം ആവേശത്തോടെ ഫുട്ബോൾ കളിക്കുന്നത്. പ്രമുഖ വാർത്താ ഏജൻസിയായ എഎൻഐയാണ് ഈ വീഡിയോ പുറത്തുവിട്ടത്.

ജന്മനാ ഒരു കാൽ മാത്രമായിരുന്നു കുനാലിന് ഉണ്ടായിരുന്നത്. എന്നാൽ വളർന്നുവന്നപ്പോൾ ഉറച്ച ഇച്ഛാശക്തി പ്രകടിപ്പിച്ചിരുന്ന കുട്ടിയായിരുന്നു അവൻ. കൂട്ടുകാർക്കൊപ്പം കളിക്കാനും സൈക്കിൾ ചവിട്ടാനുമൊക്കെ അവന് സാധിച്ചു. ചെറിയ പ്രായത്തിലേ സൈക്കിൾ ചവിട്ടാൻ പഠിച്ചുകൊണ്ട് കുഞ്ഞു കുനാൽ വീട്ടുകാരെയും കൂട്ടുകാരെയും അമ്പരിപ്പിച്ചു.

സ്കൂളിൽ ചേർന്നപ്പോഴും ഒരു കാൽ ഇല്ലാത്തതിന്‍റെ കുറവ് കാണിക്കാതെ എല്ലാ പാഠ്യേത പ്രവർത്തനങ്ങളിലും അവൻ പങ്കെടുത്തു. ഇതിനോടകം നിരവധി സമ്മാനങ്ങളും അവൻ സ്വന്തമാക്കി. ഓർമ്മവെച്ച നാൾ മുതൽ കുനാലിന് ഫുട്ബോൾ എന്നാൽ ജീവനായിരുന്നു. ആദ്യമൊക്കെ ഫുട്ബോൾ മൈതാനത്ത് നിരന്തരം മറിഞ്ഞുവീണ കുനാലിന് ബാലൻസ് കണ്ടെത്താൻ പ്രയാസമായിരുന്നു.

എന്നാൽ പതുക്കെ പന്ത് വരുതിയിലാക്കി. ഇന്ന് ടീമിലെ മധ്യനിരയിലും പ്രതിരോധത്തിലും ഉറച്ച സാനിദ്ധ്യമാണ് കുനാൽ. സ്കൂൾ ടീമിലും വീടിനടുത്തുള്ള ക്ലബിനുവേണ്ടിയുമൊക്കെ കുനാൽ കളിക്കാറുണ്ട്. മുന്നേറ്റനിരയിൽ കളിച്ചിട്ടില്ലെങ്കിലും ഒരു ഗോൾ നേടണമെന്നതാണ് കുനാലിന്‍റെ വലിയ ആഗ്രഹം. വൈകാതെ അത് സാധിക്കുമെന്നും അവർ ഉറച്ചു വിശ്വസിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here