ഐ.പി.എല്ലില്‍ നിന്ന് വന്‍ ലാഭം കൊയ്ത് സ്റ്റാര്‍ ഇന്ത്യ; പരസ്യ വരുമാനം മാത്രം 2500 കോടി!

0
239

ന്യൂഡൽഹി (www.mediavisionnews.in): യു.എ.ഇയില്‍ നടത്തപ്പെട്ട 13ാം ഐ.പി.എല്‍ സീസണില്‍ നിന്ന് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഇന്ത്യ വന്‍ലാഭം നേടിയെന്ന് റിപ്പോര്‍ട്ട്. പരസ്യവരുമാനത്തിലൂടെ മാത്രം സ്റ്റാര്‍ ഇന്ത്യ 2500 കോടി നേടി. ടെലിവിഷന്‍ പരസ്യത്തില്‍നിന്നും 2250 കോടിയും ഹോട്ട്‌സ്റ്റാറില്‍നിന്ന് 250 കോടിയോളവും ഈ ഐ.പി.എല്‍ സീസണില്‍ പരസ്യവരുമാനം ലഭിച്ചതായാണ് വിവരം.

ആമസോണ്‍, ബൈജൂസ്, ഡ്രീം 11, ഫോണ്‍ പേ, പോളികാബ്, ഐ.ടി.സി, കൊക്കകോള, റമ്മി സര്‍ക്കിള്‍, എ.എം.എഫ്.ഐ, പി ആന്‍ഡ് ജി, കമല പസന്ത് തുടങ്ങിയവ ഭീമന്‍മാരുമായിട്ടായിരുന്നു സ്റ്റാര്‍ ഇന്ത്യയുടെ പ്രധാന പരാസ്യ കരാര്‍. ഇതില്‍ ഏറ്റവുമധികം പരസ്യത്തിനായി ചെലവഴിച്ചത് ബൈജൂസ് ആപ്പാണ്.

ടൂര്‍ണമെന്റ് ആരംഭിക്കുന്നതിന് മുമ്പ് സ്റ്റാര്‍ ഇന്ത്യ 18 സ്‌പോണ്‍സര്‍മാരായി സഹകരിക്കുകയും 117ഓളം പരസ്യദാതാക്കളുമായി കരാര്‍ ഒപ്പിടുകയും ചെയ്തിരുന്നു. 13 എയര്‍ സ്‌പോണ്‍സര്‍മാരുമായും സ്റ്റാര്‍ ഇന്ത്യ കരാറില്‍ എത്തിയിരുന്നു.

മുന്‍ സീസണിനെ അപേക്ഷിച്ച് ഐ.പി.എല്‍ കാഴ്ചക്കാരുടെ എണ്ണത്തില്‍ ഈ വര്‍ഷം റെക്കോഡ് വന്‍വര്‍ധനയുണ്ടായിരുന്നു. 30 ശതമാനമായിരുന്നു വര്‍ധന. ഇത് സ്റ്റാര്‍ ഇന്ത്യയുടെ വരുമാനവും കൂട്ടി. വരും വര്‍ഷങ്ങളില്‍ പരസ്യവരുമാനം ഉയരുന്നതിനും ഇത് കാരണമാകും.

LEAVE A REPLY

Please enter your comment!
Please enter your name here