എന്‍ഡിഎ ലീഡ് ഇടിയുന്നു; മഹാസഖ്യം നില മെച്ചപ്പെടുത്തി, ആര്‍ജെഡി ലീഡ് നിലയില്‍ ഏറ്റവും വലിയ കക്ഷി

0
177

പാറ്റ്‍ന: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഇതുവരെ മുന്നിട്ട് നിന്ന എന്‍ഡിഎയ്ക്ക് തിരിച്ചടി. എന്‍ഡിഎയ്ക്ക് ലീഡ് നഷ്ടപ്പെടുന്നതായാണ് വിവരം. എന്‍ഡിഎയുടെ ലീഡ് 123 ന് താഴെയെത്തി. മഹാസഖ്യം നില മെച്ചപ്പെടുത്തി മുന്നേറുകയാണ്. 113 സീറ്റുകളില്‍ തേജ്വസി യാദവ് നേതൃത്വം നല്‍കുന്ന മഹാസംഖ്യം മുന്നേറുകയാണ്. ആര്‍ജെഡി ലീഡ് നിലയില്‍ ഏറ്റവും വലിയ കക്ഷിയായി. 74 സീറ്റുകളില്‍ ആര്‍ജെഡിയും 72 സീറ്റുകളില്‍ ബിജെപിയും മുന്നിട്ട് നില്‍ക്കുകയാണ്. വലിയ ആത്മവിശ്വാസമാണ് ആര്‍ജെഡി നേതാക്കള്‍  പങ്കുവെക്കുന്നത്. 

ബിഹാറിൽ അഞ്ചു സീറ്റുകളിൽ എഐഎംഐഎം വിജയിച്ചു. കൊച്ചാധം, അമൂർ, ജോക്കിഹാത്, ബൈസി, ബഹാദുർഗുഞ്ച് എന്നീ മണ്ഡലങ്ങളാണ് എഐഎംഐഎം വിജയിച്ചു. അതേസമയം ബിഹാറിലെ  ബിജെപി മുന്നേറ്റത്തിൽ പ്രധാനമന്ത്രിയും അമിത് ഷായും സന്തോഷമറിയിച്ചു. പ്രവർത്തകരെ അഭിനന്ദനം അറിയിച്ചതായി സംസ്ഥാന നേതൃത്വം പറഞ്ഞു. 

LEAVE A REPLY

Please enter your comment!
Please enter your name here