മഞ്ചേശ്വരം: വിദ്യാഭ്യാസ മേഖലയിൽ മലബാർ ജില്ലകളോടുള്ള സർക്കാർ അവഗണനാക്കെതിരെയും മുന്നോക്ക സംവരണം ഇടതു സർക്കാരിന്റെ വഞ്ചനക്കെതിരെയും എം എസ് എഫ് കാസറഗോഡ് ജില്ലാ കമ്മിറ്റി നവംബർ 02 മുതൽ 6വരെ ജില്ലയിൽ സംഘടിപ്പിക്കുന്ന വിദ്യാർത്ഥി സംരക്ഷണ ജാഥയുടെ ഒന്നാം ദിനം മഞ്ചേശ്വരത്തു വൻ പ്രതിഷേധമായി മാറി. ബന്തിയോട് മുതൽ ഉപ്പള വരെ നടന്ന ജാഥയിൽ എം എസ് എഫ് ജില്ലാ ജനറൽ സെക്രെട്ടറി ഇർഷാദ് മൊഗ്രാൽ നായകനും വൈസ് പ്രസിഡന്റ് സഹദ് അംഗഡിമൊഗർ ഉപനായകനുമായിരുന്നു.
മണ്ഡലം പ്രസിഡന്റ് സവാദ് അംഗഡിമൊഗർ ജനറൽ സെക്രട്ടറി മുഫസി, റഹിം പള്ളം, ഗോൾഡൻ റഹ്മാൻ, ജംഷീർ മൊഗ്രാൽ, നൗഷാദ് മീഞ്ച, സവാസ് പൈവളികെ, സുൽതാൻ പെർള, മുഫീദ് പൊസോട്ട്, നിസാം വടകര, സർഫ്രാസ് ബന്ദിയോട്, ഷാഫി പൈവളികെ, നൗഷാദ് മിയപദവ് നേതൃത്വം നല്കി.
മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം അബ്ബാസ്
എം എസ് എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോട്, സെക്രട്ടറി അഷ്റഫ് ബോവിക്കാനം, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി അസിസ് കളത്തൂർ, ഹരിത പ്രസിഡന്റ് സാലിസ എം അബ്ദുല്ല,
മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി ബി എം മുസ്തഫ, മംഗൽപാടി പഞ്ചായത്തു ട്രെഷറർ ഉമർ അപ്പോളോ, ഷാനിഫ് നെല്ലിക്കട്ട, ഖാദർ ബന്തിയോട് എന്നിവർ ജാഥക് അഭിവാദ്യമർപ്പിച്ചു.