ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല ; ആശുപത്രിയിൽ ചോദ്യം ചെയ്യാൻ വിജിലൻസിന് അനുമതി

0
177

കൊച്ചി: പാലാരിവട്ടം അഴിമതി കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി തള‌ളി. ഒരു ദിവസം ചോദ്യം ചെയ്യാൻ വിജിലൻസിന് കോടതി അനുമതി നൽകി. നംവംബർ 30നാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്. ഏഴ് നിബന്ധനകൾ പാലിച്ച് മാത്രമേ ചോദ്യം ചെയ്യാനാകൂ.

അന്വേഷണ ഉദ്യോഗസ്ഥൻ ചോദ്യം ചെയ്യലിന് മുൻപ് കൊവിഡ് ടെസ്‌റ്റ് നടത്തിയിരിക്കണം. ചോദ്യം ചെയ്യൽ ചികിത്സയ്‌ക്ക് തടസമാകരുതെന്നും ഒരു മണിക്കൂർ ചോദ്യം ചെയ്‌താൽ പതിനഞ്ച് മിനിട്ട് വിശ്രമം നൽകണമെന്നും കോടതി നിർദ്ദേശമുണ്ട്. ചോദ്യം ചെയ്യുന്ന സംഘത്തിൽ മൂന്ന്പേർ മാത്രമേ ഉണ്ടാകാവൂ എന്നും നിബന്ധനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here