സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇടിവ് തുടരുന്നു. തിങ്കളാഴ്ച പവന് 240 രൂപകുറഞ്ഞ് 35,760 രൂപയിലെത്തി. ഗ്രാമിന് 4470 രൂപയുമായി.തുടര്‍ച്ചയായ ദിവസങ്ങളില്‍ സ്വര്‍ണവില ഇടിയുന്ന പ്രവണതയാണുള്ളത്. ശനിയാഴ്ച പവന് 360 രൂപ ഇടിഞ്ഞ് 36,000 രൂപയും വെള്ളിയാഴ്ച പവന് 120 രൂപ കുറഞ്ഞ് 36,360 രൂപയുമായിരുന്നു.
ഓഗസ്റ്റില്‍ റെക്കോഡ് വിലയായ 42,000 രൂപയില്‍ എത്തിയതിനുശേഷം പിന്നീട് ഇടിവാണ് ഉണ്ടായത്. നാല് മാസത്തിനുള്ളില്‍ പവന് 6,240 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.