ന്യൂഡൽഹി: ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്‌ത മത്സ്യങ്ങളിൽ കൊവിഡ് രോഗാണുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടർന്ന് ഒരാഴ്‌ചത്തേക്ക് വിലക്ക് ഏർപ്പെടുത്തി. ഇന്ത്യൻ മത്സ്യ കയറ്റുമതി കമ്പനിയായ ബസു ഇന്റർനാഷണലിനെയാണ് വിലക്കുന്നതെന്ന് ചൈനീസ് കസ്‌റ്റംസ് വ്യക്തമാക്കി. ശീതീകരിച്ച കണവ മത്സ്യങ്ങളുടെ മൂന്ന് സാമ്പിളുകളിൽ നിന്നാണ് കൊവിഡ് രോഗാണു കണ്ടെത്തിയത്. ഒരാഴ്‌ചയ്‌ക്ക് ശേഷം ഇറക്കുമതി പുനരാരംഭിക്കുമെന്ന് കസ്‌റ്റംസ് പൊതുഭരണ വിഭാഗം അറിയിച്ചു.
മുൻപ് ഈയാഴ്‌ച തന്നെ ഇന്തോനേഷ്യയിലെ ഒരു കമ്പനിയിൽ നിന്നും ഇറക്കുമതി ചെയ്‌ത മത്സ്യങ്ങളുടെയും സാമ്പിൾ പരിശോധനയിൽ കൊവിഡ് കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് പി.ടി.അനുഗ്രഹ് ലോട്ട് ഇന്തോനേഷ്യ എന്ന കമ്പനിയെയും ഒരാഴ്‌ചത്തേക്ക് വിലക്കിയിരുന്നു. ശീതീകരിച്ച മത്സ്യ സാമ്പിളുകളിൽ നിന്ന്തന്നെയാണ് കൊവിഡ് വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്.