മഞ്ചേശ്വരം (www.mediavisionnews.in) : കര്‍ണാടകയില്‍ നിന്നെത്തിയ സംഘം അനധികൃതമായി മഞ്ചേശ്വരത്ത് മീന്‍ പിടിക്കുന്നതിനിടെ തീരദേശ പൊലീസ് പത്തംഗ സംഘത്തിനെയും ബോട്ടും കസ്റ്റഡിലെടുത്തു. വെള്ളിയാഴ്ച്ച വൈകിട്ട് ആറര മണിയോടെ മഞ്ചേശ്വരം ഹാര്‍ബാറില്‍ വെച്ച് മത്സ്യ ബന്ധനത്തിനിടെയാണ് കസ്റ്റഡിലെടുത്തത്.
മംഗളൂരു സ്വദേശിയുടെ ഉടമസ്ഥയിലുള്ള ബോട്ടില്‍ കര്‍ണാടക, ആന്ധ്ര സ്വദേശികളായ സംഘമാണ് ഉണ്ടായിരുന്നത്. പിഴ ചുമത്തി രാവിലെ വിട്ടയക്കുമെന്ന് പൊലീസ് പറഞ്ഞു. ഷിറിയ തീരദേശ സ്റ്റേഷനിലെ എസ്.ഐ. സങ്കപ്പ ഗൗഡയും സംഘവുമാണ് ബോട്ട് പിടിച്ചത്.