കാസര്‍കോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ചൊവാഴ്ച പവന് 120 രൂപകൂടി 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില. രണ്ടുദിവസമായി 37,680 രൂപ നിലവാരത്തില്‍ തുടരുകയായിരുന്നു.
കഴിഞ്ഞ ദിവസത്തെ വര്‍ധനയ്ക്കുശേഷം ആഗോള വിപണിയില്‍ സ്വര്‍ണവില സ്ഥിരതയാര്‍ജിച്ചു. ഒരു ഔണ്‍സിന് 1,892.51 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. യു.എസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കരുതലോടെയാണ് നിക്ഷേപകരുടെ നീക്കം.
എംസിഎക്സ് ഗോള്‍ഡ് ഫ്യൂച്ചേഴ്സില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 0.22ശതമാനം കുറഞ്ഞ് 50,953 രൂപയിലെത്തി.