വ്യാജ വർത്തക്കെതിരെ നിയമനടപടിക്കൊരുങ്ങി യു.ഡി.എഫ്

0
574

മഞ്ചേശ്വരം: മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ ബി ജെ പി – ലീഗ് ധാരണയെന്നും അണിക്കൽകിടിയിൽ ആശയക്കുഴപ്പമെന്നും തലകെട്ടിൽ പ്രചരിപ്പിക്കുന്ന ഓൺലൈൻ മാധ്യമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മച്ചംപാടി യു ഡി എഫ് നേതൃത്വം അറിയിച്ചു. ഇത്തരം വാർത്തകൾക് പിന്നിൽ എസ് ഡി പി ഐ ആണെന്നും മച്ചംപാടിയിൽ എസ് ഡി പി ഐ തോൽവി മുന്നിൽ കണ്ടാണ് ഇത്തരം തരംതാഴ്ന്ന പ്രചാരണം നടത്തുന്നതെന്നും യു ഡി എഫ് നേതൃത്വം ആരോപിച്ചു.

ലീഗ് അണിക്കൽകിടിയിൽ ഏതൊരു ആശയക്കുഴപ്പമില്ലയെന്നും, ബി ജെ പി യുമായിട്ട് ഒരു ധാരണയുമില്ലെന്നും, മച്ചംപാടിയിൽ യു ഡി എഫ് വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും നേതാക്കൾ അറിയിച്ചു. ഇത്തരം വർത്തകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും നേതാക്കൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here