വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് സംസ്ഥാനത്ത് ഇപ്പോഴും ഏഴു ദിവസം ക്വറന്റീന്‍ നിര്‍ബന്ധം. അണ്‍ലോക്ക് അഞ്ചിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഇളവുകള്‍ അനുവദിച്ചെങ്കിലും പോസ്റ്റീവിറ്റി നിരക്കുള്‍പ്പെടെ പരിഗണിച്ചാണ് അതത് സംസ്ഥാനങ്ങള്‍ തീരുമാനം കൈക്കൊള്ളുന്നത്. യാത്ര പുറപ്പെടുന്നതിനു 72 മണിക്കൂറിനുള്ളിലെ ആര്‍ടിപിസിആര്‍ പരിശോധന നടത്തിയ നെഗറ്റീവ് ഫലമുണ്ടെങ്കില്‍, വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് ക്വറന്റീന്‍ ഒഴിവാക്കിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഈ മാസം ആദ്യം മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.
എന്നാല്‍ ഇപ്പോഴും വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് സംസ്ഥാനത്ത് ഏഴു ദിവസം ക്വറന്റീനില്‍ കഴിയേണ്ടി വരും. പോസ്റ്റീവിറ്റി നിരക്കുള്‍പ്പെടെ പരിഗണിച്ചാണ് സംസ്ഥാനം ഇക്കാര്യത്തില്‍ നിലപാട് സ്വീകരിച്ചത്. അതേസമയം, മരണാനന്തര ചടങ്ങുകളില്‍ ഉള്‍പ്പെടെ അവശ്യകര്യങ്ങള്‍ക്ക് പങ്കെടുക്കാന്‍ ഇളവുകള്‍ നല്‍കുന്നുണ്ടെന്നും ആരോഗ്യവകുപ്പ് വിശദീകരിക്കുന്നുണ്ട്. കേന്ദ്രം മാര്‍ഗനിര്‍ദേശം പുറപ്പെടുവിപ്പിച്ചെങ്കിലും അതത് സംസ്ഥാനങ്ങള്‍ക്ക് തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പൂര്‍ണമായ തുറന്നു കൊടുക്കല്‍ സംസ്ഥാനത്ത് വലിയ ദുരന്തം വരുത്തിവെച്ചേക്കുമെന്ന വിലയിരുത്തലും ആരോഗ്യ വകുപ്പിനുണ്ട്.