രാത്രിയിൽ കിടക്കുമ്പോഴും മൊബെെൽ ഫോൺ ഉപയോ​ഗിക്കുന്ന ശീലമുണ്ടോ…?

0
486

ഉറക്കക്കുറവ് പലരേയും അലട്ടുന്ന പ്രശ്നമാണ്. രാത്രിയിൽ ഉറങ്ങാൻ പോകുന്നതിന് തൊട്ട് മുമ്പ് വരെ ഫോൺ ഉപയോ​ഗിക്കുന്നവരാണ് അധികം പേരും. കിടക്കുമ്പോൾ പോലും ഫോൺ ഉപയോ​ഗിക്കുന്ന ശീലം ചിലർക്കുണ്ട്.

ഇനി മുതൽ ഉറങ്ങുന്നതിന് 30 മിനിറ്റ് മുൻപെങ്കിലും ഫോൺ ഉപയോ​ഗിക്കുന്നത് നിർത്തണമെന്നാണ് നാഷണൽ സ്ലീപ്പ് ഫൗണ്ടേഷൻ വ്യക്തമാക്കുന്നത്. ഇല്ലെങ്കില്‍ ‘ഇന്‍സോമ്‌നിയ’ എന്ന അസുഖം പിടിപെടാമെന്ന് ​ഗവേഷകർ പറയുന്നു.

ഉറങ്ങുന്നതിന് മുമ്പ് അധികനേരം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ അത് നമ്മുടെ ഉറക്കത്തെ കാര്യമായി ബാധിക്കാം. മൊബൈല്‍ ഫോണിന്റ അമിത ഉപയോഗം അമിത ക്ഷീണത്തിനും ഇന്‍സോമ്‌നിയക്കും കാരണമാവുമെന്നും പഠനം പറയുന്നു.

ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന 72 ശതമാനം ആളുകളിലും നല്ല ഉറക്കം കിട്ടാത്തതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ​ഗവേഷകർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here