രാജ്യത്ത്‌ കോവിഡ്‌ രോഗികള്‍ കുത്തനെ കുറഞ്ഞു

0
232

ന്യൂഡെല്‍ഹി (www.mediavisionnews.in): രാജ്യത്തെ കോവിഡ്‌ പ്രതിദിന കണക്ക്‌ കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ്‌ ബാധിതരുടെ എണ്ണം 30,548 ആണ്‌.

നാല്‌ മാസത്തിന്‌ ശേഷമാണ്‌ പ്രതിദിന കണക്ക്‌ മുപ്പതിനായിരത്തില്‍ എത്തിയത്‌. ഇതോടെ രാജ്യത്ത്‌ ആകെ കോവിഡ്‌ ബാധിതരുടെ എണ്ണം 88,45,127 ആയി. ഇപ്പോള്‍ 4,65,478 പേര്‍ മാത്രമാണ്‌ ചികിത്സയിലുള്ളത്‌. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 453 മരണം റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇതോടെ മരണ സംഖ്യ 1,30,070 ആയി.

LEAVE A REPLY

Please enter your comment!
Please enter your name here