മോദി തന്നെ ഞങ്ങളുടെ സൂപ്പർ ഹീറോ… അങ്ങനെ ആ മുസ്ലിം ​വ​നി​ത​ക​ൾ ബി ജെ പി സ്ഥാനാർത്ഥികളായി

0
225

മ​ല​പ്പു​റം​:​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മ​ല​പ്പു​റ​ത്ത് ​ആ​ദ്യ​മാ​യി​ ​ബി.​ജെ.​പി​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളാ​യി​ ​ര​ണ്ട് ​മു​സ്ളിം​ ​വ​നി​ത​ക​ൾ.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​മോ​ദി​യോ​ടു​ള്ള​ ​ആ​രാ​ധ​ന​യാ​ണ് ​ടി.​പി.​ ​സു​ൽ​ഫ​ത്തി​നെ​യും​ ​ആ​യി​ഷ​ ​ഹു​സൈ​നെ​യും​ ​മ​ത്സ​ര​രം​ഗ​ത്തെ​ത്തി​ച്ച​ത്.​ ​വ​ണ്ടൂ​ർ​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​ആ​റാം​വാ​ർ​ഡി​ലാ​ണ് ​വാ​ണി​യ​മ്പ​ലം​ ​കൂ​റ്റ​മ്പാ​റ​ ​സ്വ​ദേ​ശി​നി​ ​ടി.​പി.​ ​സു​ൽ​ഫ​ത്ത് ​മ​ത്സ​രി​ക്കു​ന്ന​ത്.​ ​ആ​യി​ഷ​ ​ഹു​സൈ​ൻ​ ​പൊ​ന്മു​ണ്ടം​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​ഒ​മ്പ​താം​ ​വാ​ർ​ഡി​ലും.​ ​സു​ൽ​ഫ​ത്ത് ​പ്ര​ചാ​ര​ണം​ ​തു​ട​ങ്ങി.​ ​ആ​യി​ഷ​ ​നാ​ളെ​ ​മു​ത​ൽ​ ​പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങും.

മോ​ദി​യു​ടെ​ ​ക​ടു​ത്ത​ ​ആ​രാ​ധി​ക​യാ​ണ് ​താ​നെ​ന്ന് ​സു​ൽ​ഫ​ത്ത് ​പ​റ​യു​ന്നു.​ ​പ​തി​ന​ഞ്ചാം​ ​വ​യ​സി​ൽ​ ​വി​വാ​ഹി​ത​യാ​യ​ ​ത​നി​ക്ക് ​ക​ളി​ച്ചു​ ​ന​ട​ക്കേ​ണ്ട​ ​പ്രാ​യ​ത്തി​ൽ​ ​കു​ടും​ബി​നി​യാ​യ​തി​ന്റെ​ ​പ്ര​യാ​സം​ ​ശ​രി​ക്കു​മ​റി​യാം.​ ​മു​ത്ത​ലാ​ഖ് ​നി​രോ​ധ​ന​വും​ ​പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​വി​വാ​ഹ​പ്രാ​യം​ ​വ​ർ​ദ്ധി​പ്പി​ക്കാ​നു​ള്ള​ ​തീ​രു​മാ​ന​വും​ ​ധീ​ര​ന​ട​പ​ടി​ക​ളാ​ണ്.​ ​മോ​ദി​ ​വ​ന്ന​ശേ​ഷ​മാ​ണ് ​ബി.​ജെ.​പി​യെ​ ​വീ​ക്ഷി​ച്ച​ത്.​ ​ബി.​ജെ.​പി​യി​ൽ​ ​എ​ല്ലാ​ ​മ​ത​ക്കാ​രു​മു​ണ്ട​ന്നും​ ​സു​ൽ​ഫ​ത്ത് ​പ​റ​യു​ന്നു.

പ്ര​ദേ​ശ​ത്തെ​ ​പ്ര​മു​ഖ​ ​ബി​സി​ന​സ് ​കു​ടും​ബാം​ഗ​മാ​യ​ ​സു​ൽ​ഫ​ത്ത് ​ആ​ദ്യ​മാ​യാ​ണ് ​മ​ത്സ​ര​രം​ഗ​ത്ത്.​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​ഡി​വി​ഷ​നി​ലേ​ക്ക് ​മ​ത്സ​രി​ക്കാ​ൻ​ ​നി​ർ​ദ്ദേ​ശി​ച്ചെ​ങ്കി​ലും​ ​സ്വ​ന്തം​ ​നാ​ട്ടി​ൽ​ ​മ​ത്സ​രി​ക്കാ​നാ​യി​രു​ന്നു​ ​സു​ൽ​ഫ​ത്തി​ന്റെ​ ​ആ​ഗ്ര​ഹം.​ ​പ്ര​വാ​സി​യാ​യ​ ​ഭ​‌​ർ​ത്താ​വും​ ​വീ​ട്ടു​കാ​രും​ ​മു​സ്‌​ലിം​ ​ലീ​ഗു​കാ​രാ​ണ്.​ ​താ​ൻ​ ​മ​ത്സ​രി​ക്കു​ന്ന​തി​നെ​ ​എ​തി​ർ​ത്തി​ട്ടി​ല്ല.​ ​വ്യ​ക്തി​പ​ര​മാ​യ​ ​തീ​രു​മാ​ന​മാ​യാ​ണ് ​കു​ടും​ബം​ ​കാ​ണു​ന്ന​ത്.​ ​പാ​ട്ടു​കാ​രി​ ​കൂ​ടി​യാ​യ​ ​സു​ൽ​ഫ​ത്തി​ന് ​വി​ദ്യാ​‌​ർ​ത്ഥി​ക​ളാ​യ​ ​ര​ണ്ട് ​മ​ക്ക​ളു​ണ്ട്.


ന്യൂ​ന​പ​ക്ഷ​ ​മോ​ർ​ച്ച​ ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​ക​മ്മി​റ്റി​യം​ഗം​ ​വ​രി​ക്കോ​ട്ടി​ൽ​ ​ഹു​സൈ​ന്റെ​ ​ഭാ​ര്യ​യാ​ണ് ​ആ​യി​ഷ.​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​മ​ത്സ​രി​ക്കു​ന്ന​ത് ​ആ​ദ്യം.​ ​രാ​ജ്യ​സു​ര​ക്ഷ​യു​ടെ​ ​കാ​ര്യ​ത്തി​ലെ​ ​മോ​ദി​യു​ടെ​ ​ധീ​ര​നി​ല​പാ​ടാ​ണ് ​ത​ന്നെ​ ​ആ​ക​ർ​ഷി​ച്ച​തെ​ന്ന് ​ആ​യി​ഷ​ ​പ​റ​യു​ന്നു.​ ​ഭ​ർ​ത്താ​വ് ​ഹു​സൈ​ൻ​ ​മ​ല​പ്പു​റം​ ​ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​യാ​യി​ ​എ​ട​രി​ക്കോ​ട് ​ഡി​വി​ഷ​നി​ൽ​ ​നി​ന്ന് ​മ​ത്സ​രി​ക്കു​ന്നു​ണ്ട്.​ 42​കാ​രി​യാ​യ​ ​ആ​യി​ഷ​ ​ഏ​ഴാം​ ​ക്ലാ​സ് ​വ​രെ​ ​പ​ഠി​ച്ചു.​ ​പ​ത്ത് ​വ​യ​സു​കാ​രി​യാ​യ​ ​മ​ക​ളു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here