മാതാപിതാക്കള്‍ ഹാളില്‍ സംസാരിച്ചിരിക്കവെ രണ്ട് വയസുകാരന്‍ കെട്ടിടത്തില്‍ നിന്ന് താഴേയ്ക്ക് വീണു; ദാരുണാന്ത്യം, സംഭവം മലപ്പുറത്ത്

0
213

പൂക്കോട്ടുംപാടം : കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍നിന്ന് വീണ് രണ്ട് വയസുകാരന്‍ മരിച്ചു. പൂക്കോട്ടുംപാടം ചുള്ളിയോട് താഴേചുള്ളിയോട് കോമുള്ളി നസ്‌റിന്‍ബാബുവിന്റെയും മുഹ്‌സിനയുടെയും മകന്‍ മുഹമ്മദ് അസ്ലം ആണ് ദാരുണമായി മരണപ്പെട്ടത്.

ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കരുളായി പിലാക്കല്‍ മുക്കം കടവിന് സമീപത്തെ വാടക ക്വാര്‍ട്ടേഴ്സിലെ മുകളിലെ നിലയില്‍നിന്നാണ് കുഞ്ഞ് താഴേയ്ക്ക് പതിച്ചത്. കുട്ടിയുടെ മാതാവിന്റെ സഹോദരന്റെ ക്വാര്‍ട്ടേഴ്‌സിലെത്തിയതായിരുന്നു ഇവര്‍. മുതിര്‍ന്നവര്‍ ഹാളില്‍ സംസാരിച്ചുകൊണ്ടിരിക്കെ അസ്ലം വീട്ടിലെ മറ്റു കുട്ടികള്‍ക്കൊപ്പം സിറ്റൗട്ടില്‍ കളിക്കുകയായിരുന്നു.

ഇതിനിടെ കൈവരിയുടെ കമ്പികള്‍ക്കിടയിലൂടെ താഴേയ്ക്ക് വീഴുകയായിരുന്നു. നിലമ്പൂര്‍ ജില്ലാ ആശുപത്രി, കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രി എന്നിവിടങ്ങളില്‍ ചികിത്സ തേടിയെങ്കിലും രാത്രിയോടെ കുട്ടി മരിച്ചു. ജനാ ഫാത്തിമ, മുഖ്ദാദ്, ഹാത്തിം(ആദി) എന്നിവര്‍ സഹോദരങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here