മാതളം കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

0
402

ഒഴിവാക്കാൻ പാടില്ലാത്ത ആരോഗ്യകരമായ പഴങ്ങളിൽ ഒന്നാണ് മാതളം.  ഈ പഴത്തിൽ ഫൈബർ, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ അടങ്ങിയിട്ടുണ്ട്.  മാതളനാരങ്ങ ജ്യൂസും ഒന്നിലധികം ആരോഗ്യ ഗുണങ്ങൾ നൽകുന്നു.  മാതളം ജ്യൂസ് കുടിക്കുന്നത് കാൻസർ സാധ്യത കുറയ്ക്കുന്നുവെന്ന് ചില പഠനങ്ങൾ പറയുന്നു.

വിളര്‍ച്ചയുള്ളവര്‍ മാതളം കഴിക്കുന്നത് ശീലമാക്കണം. മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കുകയും വിളര്‍ച്ച തടയുകയും ചെയ്യുന്നു. മാതളം കഴിക്കുന്നത് ശരീരത്തിനു വളരെ ഉത്തമമാണ്. മാതളം കഴിച്ചാലുള്ള മറ്റ് ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം…

ഒന്ന്…

ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങളാൽ സമ്പന്നമാണ് മാതളം . ഈ ജ്യൂസിൽ ഗ്രീൻ ടീയേക്കാൾ മൂന്നിരട്ടി ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ആൻറി ഓക്സിഡൻറുകൾ ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു.

രണ്ട്…

മാതളത്തിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന് ഒന്നിലധികം ഗുണങ്ങൾ നൽകും. വിറ്റാമിൻ സി ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കും, രോഗപ്രതിരോധ പ്രവർത്തനത്തെ കൂടുതൽ ശക്തമാക്കുന്നു. 

മൂന്ന്…

ഉയർന്ന രക്തസമ്മർദ്ദം ഹൃദ്രോഗ സാധ്യതയെ ഗണ്യമായി വർദ്ധിപ്പിക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ മാതളം  ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഫൈറ്റോതെറാപ്പി റിസർച്ചിലെ കണ്ടെത്തലുകൾ അനുസരിച്ച്, മാതളം ജ്യൂസ് പതിവായി കുടിക്കുന്നത് രക്തസമ്മർദ്ദം ഗണ്യമായി കുറയ്ക്കാൻ സഹായിക്കും.

നാല്…

വൃക്കരോഗങ്ങള്‍ തടയാനും വൃക്കയുടെ ആരോഗ്യം സംരക്ഷിക്കാനും വൃക്കയിലും മൂത്രാശയത്തിലും ഉണ്ടാകുന്ന കല്ല് അലിയിച്ചു കളയാനും മാതളം സഹായിക്കും. അതുകൊണ്ടു തന്നെ വൃക്കരോഗികള്‍ മാതളം പതിവാക്കുന്നത് പ്രയോജനപ്രദമായിരിക്കും.

അഞ്ച്…

‘ന്യൂറോബയോൾ ഡിസ്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ മാതളം ജ്യൂസ് ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പറയുന്നു.

ആറ്…

ഗര്‍ഭിണികള്‍ മാതളം കഴിക്കുന്നതിലൂടെ പോഷകം ലഭിക്കുകയും ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യം മെച്ചപ്പെടുകയും ചെയ്യും. കുഞ്ഞിന്റെ ബുദ്ധിവികാസത്തിന് സഹായിക്കുകയും ചെയ്യുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here