മാണിയമ്പാറ പുഴയിൽ കാണാതായ ഉപ്പള സ്വദേശിയെ കണ്ടെത്താനായില്ല

0
190

ബദിയടുക്ക : മാണിയമ്പാറ പുഴയി ൽ കാണാതായ ഉപ്പള സ്വദേശി ഇംതിയാസിനായുള്ള തിരച്ചിൽ ഞായറാഴ്ച നിർത്തി.

കാസർകോട് അഗ്നിരക്ഷാസേനയുടെ സ്കൂബ ടീം തിരച്ചിൽ നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. ഉമേശൻ, സൂരജ്, പ്രതിജ്, ഉമ്മർ, ജീവൻ എന്നിവരടങ്ങുന്ന സംഘമാണ് ആഴത്തിലുള്ള തിരച്ചിൽ നടത്തിയത്.

ഒഴുക്കിൽപ്പെട്ടിട്ടുണ്ടാകാമെന്നാണ് അഗ്നിരക്ഷാസേനയുടെ അനുമാനം.

ശനിയാഴ്ച വൈകിട്ട് ഏഴോടെയാണ് ഉപ്പള ഹിദായത്ത് നഗർ സ്വദേശി ഇംതിയാസി(40)നെ അണക്കെട്ടിൽ കാണാതായത്. ശനിയാഴ്ച മുതൽ കാസർകോട്ട് നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും തിരിച്ചിൽ നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here