മണിയംപാറയിൽ പുഴയില്‍ യുവതിക്കൊപ്പം കുളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഉപ്പള സ്വദേശിയായ യുവാവിനെ കാണാതായി; ഒപ്പമുണ്ടായിരുന്ന യുവതിയെ കസ്റ്റഡിയിലെടുത്തു

0
468

ബദിയഡുക്ക: (www.mediavisionnews.in) യുവതിക്കൊപ്പം കുളിച്ചു കൊണ്ടിരിക്കുകയായിരുന്ന യുവാവിനെ പുഴയില്‍ കാണാതായതായി പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ഉപ്പള ഹിദായത് നാഗറിലെ മുഹമ്മദിന്റെ മകന്‍ ഇംതിയാസിനെ(41) യാണ് ശനിയാഴ്ച വൈകീട്ടോടെ ബദിയടുക്ക മണിയംപാറ പുഴയില്‍ കാണാതായത്.
കുളിക്കുന്നതിനിടെ പുഴയില്‍ മുങ്ങിത്താഴുകയായിരുന്നുവെന്നാണ് ഒപ്പമുണ്ടായിരുന്ന യുവതി പുഴയ്ക്ക് സമീപത്തെ ഒരു വീട്ടിലെത്തി അറിയിച്ചത്.വീട്ടുകാരാണ് സംഭവം പോലീസിലും പിന്നീട് ഫയര്‍ഫോഴ്‌സിലും അറിയിച്ചത്.

പുഴയില്‍ വലിയ ആഴമില്ലെങ്കിലും പലയിടത്തായി വലിയ ആഴമുള്ള കുഴികള്‍ ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഉപ്പള ബപ്പായി തൊട്ടിയിലെ യുവതിയാണ് ഒപ്പം ഉണ്ടായിരുന്നത്. കുളിക്കുന്നതിനിടെ താന്‍ ആഴമുള്ള സ്ഥലത്ത് അകപ്പെട്ടുവെന്നും ഇംതിയാസ് തന്നെ രക്ഷപ്പെടുത്തുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു എന്നാണ് രക്ഷപെട്ട യുവതി നാട്ടുകാരെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തെരച്ചില്‍ നടത്തിവരികയാണ്. കുളിക്കുന്നതിനിടെ ഇംതിയാസ് മുങ്ങിപോവുകയായിരുന്നു എന്നാണ് രക്ഷപെട്ട യുവതി നാട്ടുകാരോട് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരും പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയായിരുന്നു. യുവതിയെ ബദിയടുക്ക പോലീസ് കസ്റ്റഡിയിലെടുത്തു.
കപ്പലില്‍ ജോലിചെയ്തു വന്നിരുന്ന ഇംതിയാസ് കുറച്ചുകാലമായി ഉപ്പളയില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

യുവാവിന് വേണ്ടി ഞായറാഴ്ചയും തിരച്ചില്‍ നടത്തി വരികയാണ്. ഉപ്പളയില്‍ നിന്നുള്ള നാട്ടുകാരും തിരച്ചിലിനായി ഒപ്പം ചേര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here