തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ മധുവിധു ആഘോഷിച്ച് സ്ഥാനാർഥി‌ ദമ്പതിമാർ

0
215

തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ താരങ്ങൾ മുഹമ്മദ് അഫ്സലും ഭാര്യ ശബ്നവുമാണ്. മധുവിധു കാലം പൂർത്തിയാകും മുമ്പേയാണ് ഇരുവരും സി.പി.എം. സ്ഥാനാർഥികളായി മത്സര രംഗത്തെത്തിയിട്ടുള്ളത്. കണ്ണൂർ ജില്ലാ പഞ്ചായത്തിേലേക്ക് കതിരൂർ ഡിവിഷനിൽ എ.മുഹമ്മദ് അഫ്‌സൽ മത്സരിക്കുമ്പോൾ ഭാര്യ പി.പി.ശബ്‌നം പാനൂർ നഗരസഭയിലെ 16-ാം വാർഡിലാണ് മത്സരിക്കുന്നത്. ഇരുവരും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്

 സത്യൻ അന്തിക്കാടിന്റെ സന്ദേശം എന്ന ചിത്രത്തിലെ കോട്ടപ്പള്ളിയെ പോലെ മുഹമ്മദ് അഫ്സലിനും വിവാഹ കാര്യത്തിൽ ഒരു നിബന്ധന ഉണ്ടായിരുന്നുള്ളൂ. പൊതുരംഗത്ത് പ്രവർത്തിക്കാൻ തയ്യാറുള്ള ഒരാളായിരിക്കണം തന്റെ ഭാര്യ

സത്യൻ അന്തിക്കാടിന്റെ സന്ദേശം എന്ന ചിത്രത്തിലെ കോട്ടപ്പള്ളിയെ പോലെ മുഹമ്മദ് അഫ്സലിനും വിവാഹ കാര്യത്തിൽ ഒരു നിബന്ധന ഉണ്ടായിരുന്നുള്ളൂ. പൊതുരംഗത്ത് പ്രവർത്തിക്കാൻ തയ്യാറുള്ള ഒരാളായിരിക്കണം തന്റെ ഭാര്യ

 "ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ എന്റെ ജീവിതത്തെ മനസ്സിലാക്കാൻ കഴിയുന്ന ഒരാൾ ഭാര്യയായാൽ അത് കുറച്ചുകൂടി നന്നാവും എന്ന് തോന്നി, " അഫ്സൽ ന്യൂസ് 18 നോട് പറഞ്ഞു. അങ്ങനെയാണ് എസ്.എഫ്.ഐ. പ്രവർത്തകയായ പി.പി. ശബ്നത്തെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്

“ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ എന്റെ ജീവിതത്തെ മനസ്സിലാക്കാൻ കഴിയുന്ന ഒരാൾ ഭാര്യയായാൽ അത് കുറച്ചുകൂടി നന്നാവും എന്ന് തോന്നി, ” അഫ്സൽ ന്യൂസ് 18 നോട് പറഞ്ഞു. അങ്ങനെയാണ് എസ്.എഫ്.ഐ. പ്രവർത്തകയായ പി.പി. ശബ്നത്തെ വിവാഹം കഴിക്കാൻ തീരുമാനിച്ചത്

 പക്ഷേ വീട്ടിൽ രാഷ്ട്രീയകാര്യങ്ങൾ അധികം ചർച്ച ചെയ്യാറില്ലെന്ന് ശബ്നം പറയുന്നു. "വീട്ടിൽ കുടുംബകാര്യങ്ങളാണ് കൂടുതലും ചർച്ച ചെയ്യുന്നത് ", ശബ്നം ന്യൂസ് 18 നോട് വ്യക്തമാക്കി. ഇരുവരും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മുന്നിൽ നിന്ന് പ്രവർത്തിക്കാൻ ഈ തെരഞ്ഞെടുപ്പ് തനിക്ക് കൂടുതൽ അവസരം തരും എന്ന് അഫ്സൽ കരുതുന്നു

പക്ഷേ വീട്ടിൽ രാഷ്ട്രീയകാര്യങ്ങൾ അധികം ചർച്ച ചെയ്യാറില്ലെന്ന് ശബ്നം പറയുന്നു. “വീട്ടിൽ കുടുംബകാര്യങ്ങളാണ് കൂടുതലും ചർച്ച ചെയ്യുന്നത് “, ശബ്നം ന്യൂസ് 18 നോട് വ്യക്തമാക്കി. ഇരുവരും തികഞ്ഞ വിജയ പ്രതീക്ഷയിലാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മുന്നിൽ നിന്ന് പ്രവർത്തിക്കാൻ ഈ തെരഞ്ഞെടുപ്പ് തനിക്ക് കൂടുതൽ അവസരം തരും എന്ന് അഫ്സൽ കരുതുന്നു

 വിജയിച്ചാൽ നാട്ടിൽ ശബ്നം ആദ്യം തുടക്കം കുറിക്കുക ഒരു അംഗൻവാടിക്ക് വേണ്ടിയുള്ള പ്രവർത്തനം ആയിരിക്കും. "ജനങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാണം, ഒപ്പം ഗതാഗതസൗകര്യങ്ങൾ മെച്ചപ്പെടുത്തണം." തന്റെ നാടിനെക്കുറിച്ചുള്ള വികസന സ്വപ്നങ്ങൾ ശബ്നം ന്യൂസ് 18നോട് പങ്കുവച്ചു

വിജയിച്ചാൽ നാട്ടിൽ ശബ്നം ആദ്യം തുടക്കം കുറിക്കുക ഒരു അംഗൻവാടിക്ക് വേണ്ടിയുള്ള പ്രവർത്തനം ആയിരിക്കും. “ജനങ്ങളുടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാണം, ഒപ്പം ഗതാഗതസൗകര്യങ്ങൾ മെച്ചപ്പെടുത്തണം.” തന്റെ നാടിനെക്കുറിച്ചുള്ള വികസന സ്വപ്നങ്ങൾ ശബ്നം ന്യൂസ് 18നോട് പങ്കുവച്ചു

 കഴിഞ്ഞ ഫെബ്രുവരി ഒൻപതിനാണ് ഇരുവരും വിവാഹിതരായത്. കണ്ണൂർ സർവകലാശാല യൂണിയൻ ചെയർമാനായിരുന്ന കതിരൂർ സ്വദേശി അഫ്‌സൽ ഡി.വൈ.എഫ്‌.ഐ. സംസ്ഥാന കമ്മിറ്റി അംഗമാണ്. എസ്.എഫ്‌.ഐ. കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. മാഹി ശ്രീനാരായണ കോളജിൽ ബി.എഡ്. വിദ്യാർഥിനിയാണ് ശബ്‌നം. ഡി.വൈ.എഫ്.ഐ. പാനൂർ ബ്ലോക്ക് കമ്മിറ്റി അംഗമാണ്. എസ്എഫ്ഐ ക്കായി തിരഞ്ഞെടുപ്പിൽ വിജയിച്ചിട്ടുള്ള ഇരുവരും ആദ്യമായാണ് പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here