ഗുജറാത്തിലെ കൊവിഡ് ആശുപത്രിയില്‍ തീപ്പിടുത്തം; ആറ് പേര്‍ പൊള്ളലേറ്റ് മരിച്ചു

0
182

രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ കൊവിഡ് ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തം ഉണ്ടായത്.

രാജ്‌കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് (ഐ.സി.യു) തീപിടുത്തമുണ്ടായത്. 11 കൊവിഡ് രോഗികളായിരുന്നു ഈ സമയത്ത് ഐ.സി.യുവില്‍ ഉണ്ടായിരുന്നത്.

തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അഗ്നിശമനാസേന തീപിടുത്തം നിയന്ത്രണവിധേയമാക്കുകയാണ്.  അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സംഭവത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here