കാസർകോട്: (www.mediavisionnews.in) ജില്ലയില്‍ 99 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 95 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും വിദേശത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ചികിത്സയിലുണ്ടായിരുന്ന 103 പേര്‍ക്ക് രോഗം ഭേദമായെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6957 പേര്‍
വീടുകളില്‍ 6534 പേരും സ്ഥാപനങ്ങളില്‍ 423 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6957 പേരാണ്. പുതിയതായി 446 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1268 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 270 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 446 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 33 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 110 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
21270 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1023 പേര്‍ വിദേശത്ത് നിന്നെത്തിയവരും 809 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 19438 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 20067 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 978 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 225 ആയി. ബളാല്‍ പഞ്ചായത്തിലെ ലോഹിദാക്ഷന്‍ 56 വയസ്സ്, കാസര്‍കോട് നഗരസഭയിലെ കുഞ്ഞമ്പു 54 വയസ്സ്, ചെങ്കള പഞ്ചായത്തിലെ അബ്ദുള്‍ ഖാദര്‍ 74 വയസ്സ്, കുഞ്ഞിരാമന്‍ 86 വയസ്സ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക്
അജാനൂര്‍ – 2
ബളാല്‍ – 6
ബേഡഡുക്ക-4
ചെമ്മനാട് – 9
ചെങ്കള – 5
ചെറുവത്തൂര്‍ – 1
ദേലംമ്പാടി-3
കളളാര്‍-4
കാഞ്ഞങ്ങാട് – 2
കാറഡുക്ക-1
കാസര്‍കോട് – 2
കയ്യൂര്‍ ചീമേനി – 2
കിനാനൂര്‍ കരിന്തളം – 2
കോടോംബേളൂര്‍ – 15
കുറ്റിക്കോല്‍-4
മടിക്കൈ-3
മംഗല്‍പാടി-1
മൊഗ്രാല്‍പുത്തൂര്‍ – 2
മുളിയാര്‍ – 9
പടന്ന – 2
പള്ളിക്കര – 1
പിലിക്കോട് – 6
പുല്ലൂര്‍ പെരിയ – 1
തൃക്കരിപ്പൂര്‍ – 4
ഉദുമ – 8
ഇന്ന് രോഗം ഭേദമായവരുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക്
അജാനൂര്‍ – 1
ബദിയഡുക്ക-2
ബളാല്‍ – 8
ബേഡഡുക്ക-5
ചെമ്മനാട് – 4
ചെറുവത്തൂര്‍ – 4
കളളാര്‍-2
കാഞ്ഞങ്ങാട് – 1
കാസര്‍കോട് – 1
കയ്യൂര്‍ ചീമേനി – 14
കിനാനൂര്‍ കരിന്തളം – 6
കോടോംബേളൂര്‍ – 4
കുമ്പള-6
കുറ്റിക്കോല്‍- 6
മടിക്കൈ – 17
മംഗല്‍പാടി-2
മുളിയാര്‍ – 2
നീലേശ്വരം – 5
പടന്ന – 1
പള്ളിക്കര – 1
പനത്തടി- 4
പുല്ലൂര്‍ പെരിയ – 2
തൃക്കരിപ്പൂര്‍ – 1
വെസ്റ്റ് എളേരി- 3
മറ്റ് ജില്ല
പെരാവൂര്‍- 1