കാസർകോട്: (www.mediavisionnews.in) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വര്‍ണവില കുത്തനെ ഇടിഞ്ഞതിനുപിന്നാലെ നേരിയ വിലക്കയറ്റം. ബുധനാഴ്ച പവന്റെ വില 80 രൂപകൂടി 37,760 രൂപയായി. 4720 രൂപയാണ് ഗ്രാമിന്റെ വില.
ആഗോള വിപണിയിലും വിലയില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഒരു ഔണ്‍സ് 24 കാരറ്റ് സ്വര്‍ണത്തിന് 1,880.21 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഡോളിന്റെ തളര്‍ച്ചയാണ് സ്വര്‍ണവിപണിക്ക് കരുത്തായത്.
ദേശീയ വിപണിയില്‍ വിലകുറയുന്ന പ്രവണതയാണ്. എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് 0.15ശതമാനം താഴ്ന്ന് 50,425 രൂപ നിലവാരത്തിലെത്തി.