‘ആരും ജയിച്ചാലും നിഷ മെമ്പറാകും’; തെക്കേക്കര പഞ്ചായത്തിലെ പോരാട്ടത്തിൽ കൗതുകം

0
252

പഞ്ചായത്ത് തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ പൂഞ്ഞാർ തെക്കേക്കര ​ഗ്രാമ പഞ്ചായത്തിലെ മത്സരം കൗതകമാകുന്നു. മൂന്ന് മുന്നണിയുടെയും സ്ഥാനാർത്ഥി ‘നിഷ’ ആണ് എന്നത് ഏറെ കൗതകമായി.

തെക്കേക്കര ഗ്രാമപഞ്ചായത്തിലെ 12ാം വാർഡിൽ സ്ഥാനാർത്ഥികൾ മൂന്ന് പേരും നിഷമാരാണ്. യു.ഡി.എഫിന് വേണ്ടി നിഷ ഷാജി പുളിയിക്കക്കുന്നേൽ ആണ് സ്ഥാനാർത്ഥി. നിഷ സാനു എൽ.ഡി.എഫ് സ്ഥാനാർത്ഥിയായും നിഷ വിജിമോൻ എൻ.ഡി.എ സ്ഥാനാർത്ഥിയായും ജനവിധി തേടുന്നു.

മൂന്ന് പേരും നിഷമാരായതോടെ മത്സരം കനക്കുമെന്ന് ഉറപ്പായി. ജനങ്ങളെ ചിഹ്നം ഓർമ്മിപ്പിച്ച് വോട്ട് നേടാനാണ് മുന്നണികളുടെ ശ്രമം. എന്നാൽ നാമനിർദ്ദേശം നൽകാനുള്ള അവസാന തിയതി കഴിയാത്തതിനാൽ ഇനി ആരെല്ലാം മത്സരിക്കുന്നുണ്ടെന്ന് വ്യക്തമായിട്ടില്ല.

പി.സി ജോർജ്ജ് എം.എൽ.എയുടെ ജനപക്ഷ പാർട്ടിയുടെ ഓമന ഭാസിയെ വാർഡിൽ സ്ഥാനാർത്ഥിയാക്കുമെന്നും സൂചനയുണ്ട്. ഇതോടെ വാർഡിൽ ശക്തമായ മത്സരം അരങ്ങേറും

LEAVE A REPLY

Please enter your comment!
Please enter your name here