തന്നെ അപമാനിച്ചുവെന്ന് ആരോപിച്ച് ട്രാഫിക് പൊലീസിന്റെ കരണത്തടിച്ച് യുവതി. മുംബൈയിലാണ് സംഭവം. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
സാങ്ക്രിക തിവാരി എന്ന യുവതിയാണ് ട്രാഫിക് പൊലീസിന്റെ കരണത്തടിച്ചത്. ഇവര് മാസ്കും വെച്ചിരുന്നില്ല മുഹ്സിന് ഷെയ്ക്ക് എന്ന യുവാനൊപ്പം ബൈക്കിലെത്തിയപ്പോളാണ് പൊലീസ് ഇവരെ തടഞ്ഞത്. ഹെൽമെറ്റ് വെയ്ക്കാത്തതിനാൽ മുഹ്സിനിൽ നിന്ന് പിഴ ഈടാക്കിയിരുന്നു. ഇതേത്തുടർന്ന് ഇവർ തമ്മിൽ തർക്കിക്കുകയും സാങ്ക്രിക ട്രാഫിക് പൊലീസുകാരന്റെ ഷർട്ടിൽ പിടിച്ചുവലിച്ച് അയാളെ അടിക്കുകയും ചെയ്തു.
മുഹ്സിൻ ആണ് വിഡിയോ എടുത്തത്. തന്നെ അപമാനിച്ചു എന്നു പറഞ്ഞ്, ജനക്കൂട്ടത്തിനു നടുവിൽ വെച്ച് ഒന്നിലേറെ തവണ സാങ്ക്രിക പൊലീസുകാരനെ അടിക്കുന്നത് വിഡിയോയിൽ കാണാം. മറ്റ് പൊലീസുകാരെത്തിയാണ് ഇയാളെ രക്ഷിച്ചത്. മുഹ്സിനെയും സാങ്ക്രികയെയും പൊലീസ് അറസ്റ്റ് ചെയ്തു.