കാസര്‍കോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. പവന്റെ വില ചൊവാഴ്ച 260 രൂപകൂടി 37,880 രൂപയായി. 4735 രൂപയാണ് ഗ്രാമിന്. മൂന്നുദിവസം 37,600 രൂപയില്‍ തുടര്‍ന്നശേഷമാണ് വര്‍ധന.
ഡോളറിന്റെ തളര്‍ച്ച ആഗോള വിപണിയിലും സ്വര്‍ണവില വര്‍ധനയ്ക്ക് കാരണമായി. സ്‌പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,907.77 ഡോളര്‍ നിലവാരത്തിലെത്തി.
യുഎസ് തിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കെ ഉത്തേജന പാക്കേജുസംബന്ധിച്ച് റിപ്പോര്‍ട്ടുകളൊന്നും പുറത്തുവരാത്തതും കോവിഡിന്റെ രണ്ടാംഘട്ട വ്യാപനവും ആഗോള വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിച്ചു.
എംസിഎക്‌സില്‍ ഡിസംബറിലെ ഗോള്‍ഡ് ഫ്യൂച്ചേഴസില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 51,073 രൂപ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നു. 0.28ശതമാനമാണ് വര്‍ധന.