സംസ്ഥാനത്ത് ഇന്ന് 8764 പേര്‍ക്കു കൂടി കോവിഡ്; ആകെ രോഗികളുടെ എണ്ണം 3 ലക്ഷം കടന്നു

0
562

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന്  8764  പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 7723 പേർ രോഗമുക്തി നേടി. 95407 പേർ നിലവിൽ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 48253 സാംപിളുകൾ പരിശോധിച്ചു.

കൊവിഡ് ഏറ്റവും വെല്ലുവിളി ഉയർത്തിയ തിരുവനന്തപുരത്ത് രോഗവ്യാപനം കുറഞ്ഞിട്ടുണ്ട്. വിവിധ വകുപ്പുകൾ സംയുക്തമായി നടത്തിയ മാതൃകപരമായ പ്രവർത്തനം കൊണ്ടാണ് ഇതു സാധ്യമായത്. ജനങ്ങളും നല്ല രീതിയിൽ സഹകരിച്ചു. എന്നാൽ ചില മേഖകളിൽ ആളുകളുടെ സഹകരണം തികച്ചും നിരാശയുണ്ടാക്കുന്ന തരത്തിലാണ്. ചില മത്സ്യചന്തകൾ, വഴിയോരകച്ചവട സ്ഥാപനങ്ങൾ എന്നിവടിങ്ങളിൽ സാമൂഹികഅകലം അട്കകമുളള് കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ല.

കൊവിഡിനെ തുടർന്ന് ജോലി പോയി നാട്ടിലെത്തി റോഡിന് വശങ്ങളിൽ ചെറുകിട കച്ചവടം നടത്തി ജീവിക്കുന്ന നിരവധിയാളുകളുണ്ട്. ആവശ്യമുള്ള സാധനങ്ങൾ വാങ്ങി ഇവരെ നമ്മുക്ക് സഹായിക്കാം. പക്ഷേ അത്തരം കേന്ദ്രങ്ങളിൽ ആളുകൾ വല്ലാതെ കൂട്ടം കൂടുന്നതും കൃത്യമായി സുരക്ഷാ മാനദണ്ഡം പാലിക്കത്തതും ശരിയായ കാര്യമല്ല. ഇതു വഴിയോരക്കച്ചവടക്കാർക്ക് കൂടി ബുദ്ധിമുട്ടാണ്. അതിനാൽ കൊവിഡ് പ്രട്ടോക്കോൾ പാലിച്ച് കച്ചവടം നടത്തണം. കച്ചവടക്കാരനും ഉപഭോക്താവും ജാഗ്രത പാലിക്കണം.

ചിലയിടങ്ങളിൽ കുട്ടികൾക്ക് സ്വകാര്യ ട്യൂഷൻ നടന്നു വരുന്നതായി ശ്രദ്ധയിൽപ്പെട്ടു. നിരവധി കുട്ടികൾ ഓൺലൈൻ പരീക്ഷയ്ക്കും മറ്റുമായി ട്യൂഷന് പോകുന്നു. തലസ്ഥാന ജില്ലയിൽ പ്രതിദിനം കൊവിഡ് പൊസീറ്റീവായവരിൽ 15 വയസിന് താഴെയുള്ള വലിയൊരു ശതമാനം കുട്ടിക്കളുണ്ട്. ഇക്കാര്യം മാതാപിതാക്കൾ ശ്രദ്ധിക്കുകകയും കരുതൽ സ്വീകരിക്കുകയും വേണം. 

കൊല്ലത്ത് മത്സ്യത്തൊഴിലാളികളുടെ വീട്ടുകളിൽ ചിലതിൽ ഒരു വീട്ടിൽ ഒരു ശൌചാലയം മാത്രമുള്ള അവസ്ഥയുണ്ട്. അത്തരം വീട്ടിലെ അംഗങ്ങളെ അടുത്തുള്ള കൊവിഡ് കേന്ദ്രത്തിലേക്ക് മാറ്റണം. വ്യാപാരി വ്യവസായികളിലും ഓട്ടോറിക്ഷാത്തൊഴിലാളികളിലും രോഗവ്യാപനം കൂടുന്നതായി കാണുന്നുണ്ട്. ഇവരുടെ പ്രത്യേകം ഗ്രൂപ്പ് തയ്യാറാക്കണമെന്ന് നിർദേശിച്ചു. 

പത്തനംതിട്ടയിലെ അടൂർ അടക്കമുള്ള സ്ഥലങ്ങളിൽ വ്യാപാരകേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് കൊവിഡ് ക്ലസ്റ്റർ രൂപപ്പെടുന്ന അവസ്ഥയുണ്ട്.
പത്തനംതിട്ട കെഎപി ക്യാംപിൽ ഇന്നലെ വരെ 97 പേർക്ക് രോഗം ബാധിച്ചു.  ഇവിടെ കൊവിഡ് സെൻ്റർ സജ്ജമാക്കി. ചുട്ടിപ്പാറ നഴ്സിംഗ് സെൻററി 25 വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി ചുമതലകൾ ഏൽപിച്ചു. ആലപ്പുഴയിലെ പത്ത് സ്വകാര്യ ആശുപത്രികൾ കൊവിഡ് ആശുപത്രികളാക്കും. ഇവിടെ ഐസിയു, വെൻ്റിലേറ്റർ സൌകര്യത്തോടെ 25 ശതമാനം ബെഡുകൾ സജ്ജമാക്കും. കൊവിഡ് രോഗികളെ ചികിത്സിക്കാത്ത ആശുപത്രികളിൽ കൊവിഡ് ഇതര രോഗികളെ ചികിത്സിക്കാൻ സൌകര്യം ഒരുക്കും. ഇക്കാര്യം ഡിഎംഒമാർ ഏകോപിപ്പിക്കും.

ഇടുക്കിയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സഞ്ചാരികൾ എത്തിതുടങ്ങി. സഞ്ചാരികളെ നിരീക്ഷിക്കാനും സാമൂഹിക അകലം പാലിക്കാനും റിസോർട്ട് ഉടമകളും ആരോഗ്യവകുപ്പും ചേർന്ന് സൌകര്യം ഒരുക്കും. തൃശ്ശൂരിൽ പുത്തൂർ ദിവ്യാശ്രമം ക്ലസ്റ്ററായി മാറി. ഹോസ്റ്റലുകളും അനാഥാലയങ്ങളും കൂടുതൽ ജാഗ്രത പാലിക്കണം. കോഴിക്കോട് ജില്ലയിൽ മാർക്കറ്റുകളും ഹാർബറുകളും ദിവസങ്ങളോളം അടച്ചിടുന്നത് ഇവിടെ ജോലി ചെയ്യുന്നവർക്ക് പ്രയാസം സൃഷ്ടിക്കുന്നുണ്ട്. അതിനാൽ നിയന്ത്രണങ്ങളോടെ ഇവിടെ തുറന്നു പ്രവർത്തിക്കും. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ ഒരോ വാർഡുകളിലും 20 വീടുകൾ അടങ്ങിയ ഗ്രൂപ്പുണ്ടാക്കി കൊവിഡ് നിരീക്ഷണം ശക്തിപ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. 

വയനാട്ടിൽ ഇതിനോടകം 155 ആദിവാസികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 37 മുതൽ 50 വരെ പ്രായമുള്ളവരാണ് കൂടുതൽ
മീനങ്ങാടി പേര്യ വെങ്ങപ്പള്ളി ആരോഗ്യകേന്ദ്രങ്ങളുടെ പരിധിയിലാണ് കൂടുതൽ കേസുകൾ. കൊവിഡ് ബാധിച്ചു രോഗമുക്തി നേടിയവരിലുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക പോസ്റ്റ് കൊവിഡ് ക്ലിനിക്ക് മാനന്തവാടി ആശുപത്രിയിൽ നാളെ മുതൽ പ്രവർത്തനം തുടങ്ങും. പരിശോധനയ്ക്ക് വരുന്ന ഗർഭിണികൾ കൊവിഡ് പൊസീറ്റീവായാൽ അവരെ സർക്കാർ ആശുപത്രികളിലേക്ക് അയക്കുന്ന പ്രവണത കണ്ണൂരിലെ ചില സ്വകാര്യ. ആശുപത്രികളിൽ കാണുന്നു. ഇതു കർശനമായി വിലക്കി

LEAVE A REPLY

Please enter your comment!
Please enter your name here