റെയിൽവേ മന്ത്രാലയത്തിന്റെയും ദക്ഷിണ റെയിൽവേയുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഹിറ്റായി ഉപ്പള ബീച്ചിന്റെ ആകാശ ദൃശ്യം

0
257

ഉപ്പള: (www.mediavisionnews.in) റെയിൽവേ മന്ത്രാലയവും ദക്ഷിണ റെയിൽവേയും തങ്ങളുടെ ഫേസ്ബുക് പേജ് വഴിയും ട്വിറ്റർ അക്കൗണ്ട് വഴിയും പോസ്റ്റ്‌ ചെയ്ത ഉപ്പള ബീച്ചിന്റെ കണ്ണഞ്ചിപ്പിക്കുന്ന ആകാശ ദൃശ്യത്തിന് മികച്ച പ്രതികരണം. നീലാകാശവും നീലക്കടലും പച്ച പുതച്ച കരയും അതിനിടയിലൂടെ സഞ്ചരിക്കുന്ന നാഗർകോവിൽ-മംഗലാപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ്സും ആണ് ചിത്രത്തിൽ.

സെപ്റ്റംബർ 23ന് ദക്ഷിണ റെയിൽവേയാണ് ഈ ദൃശ്യം ഷെയർ ചെയ്തത്. അതിനാകട്ടെ അര ലക്ഷത്തിലധികം ലൈക്കുകൾ കിട്ടി. തുടർന്ന് സെപ്റ്റംബർ 29ന് റെയിൽവേ മന്ത്രാലയവും ഇതേ ദൃശ്യം ഷെയർ ചെയ്തു. അതിന് പതിനെട്ടായിരത്തിന് മുകളിൽ ലൈക്കുകൾ കിട്ടി. ഈ അടുത്ത കാലത്ത് ഈ അക്കൗണ്ടുകളിലെ പോസ്റ്റുകൾക്ക് ലഭിക്കുന്ന ഏറ്റവും മികച്ച പ്രതികരണമാണിത്. ‘സ്വർഗത്തിന്റെ ഒരു ഭാഗം’ എന്ന ഷീർഷകത്തോടെയാണ് ദക്ഷിണ റെയിൽവേ ദൃശ്യം പോസ്റ്റ്‌ ചെയ്തത്. സയ്യദ് സൊഹൈബുല്ലാഹ് എന്ന വ്യക്തിയാണ് ഈ ചിത്രം പകർത്തിയത്. പോസ്റ്റ് താഴത്തെ ലിങ്കിൽ കാണാവുന്നതാണ്.

A slice of paradise! Nagercoil – Mangalore Central Ernad Express traverses the picturesque stretch adorned with…

Posted by Southern Railway on Wednesday, September 23, 2020

Incredible India! Nagercoil- Mangalore Central Ernad Express cruises along the stunningly beautiful landscape near Uppala beach, a tourist attraction in Kasaragod dist. of 'God's own Country – Kerala'

Posted by Ministry of Railways, Government of India on Saturday, September 26, 2020

LEAVE A REPLY

Please enter your comment!
Please enter your name here