രാജ്യത്തെ കൊവിഡ് കണക്കുകളിൽ ആശ്വാസം; രോഗമുക്തി നിരക്ക് 90 ശതമാനം, മരണ നിരക്ക് താഴ്ന്നു

0
208

ദില്ലി: രാജ്യത്തെ കൊവിഡ് മരണ നിരക്ക് 98 ദിവസത്തെ എറ്റവും കുറഞ്ഞ നിരക്കിൽ. രോ​ഗമുക്തി നിരക്ക് 90 ശതമാനമായി. ഔദ്യോഗിക കണക്കുകളനുസരിച്ച് 578 മരണമാണ് 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ കൊവിഡ് മരണം 1,18,534 ആയി. 1.51 ശതമാനമാണ് മരണ നിരക്ക്. 24 മണിക്കൂറിനിടെ 50,129 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 78,64,811 ആയി. 

രോ​ഗമുക്തി നിരക്ക് 90 ശതമാനമായി എന്നതാണ് ആശ്വാസം പകരുന്ന വാ‌ർത്ത. ഇന്നലെ 62077 പേ‌ർ കൂടി രോ​ഗമുക്തി നേടിയതോടെ രാജ്യത്തെ ആകെ രോ​ഗമുക്തരുടെ എണ്ണം 70,78,123 ആയി. നിലവിൽ 6,68,154 പേരാണ് കൊവിഡ് പോസിറ്റീവായി ചികിത്സയിൽ തുടരുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here