യുഡിഎഫിലേക്ക് പോകാന്‍ തയ്യാറാണെന്ന് പി.സി ജോര്‍ജ്

0
228

തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് പോകാന്‍ തയ്യാറാണെന്നും പാര്‍ട്ടിയിലെ വലിയൊരു വിഭാഗം ആളുകളും അക്കാര്യം ആവശ്യപ്പെടുന്നുണ്ടെന്നും ജനപക്ഷം നേതാവ് പി.സി. ജോര്‍ജ് എം.എല്‍.എ. മുന്നണി പ്രവേശനത്തിനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ അക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് യു.ഡി.എഫ്. നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പാര്‍ട്ടിയില്‍ ഒരു വിഭാഗം എന്‍.ഡി.എ. മുന്നണിയിലേക്ക് തിരികെ പോകണമെന്ന അഭിപ്രായക്കാരാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു. യു.ഡി.എഫ്. പ്രവേശനം സംബന്ധിച്ച് നിലവില്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

പൂഞ്ഞാറില്‍ നിലവില്‍ പ്രശ്‌നങ്ങളൊന്നുമില്ല. ഇരുമുന്നണികളെയും നേരിട്ട് സ്വതന്ത്രമായാണ് താന്‍ വിജയിച്ചത്. അവിടെ മറ്റ് ഭീഷണികളൊന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടത് മുന്നണിയിലേക്ക് ജോസ് കെ.മാണി പോയത് താത്കാലികാടിസ്ഥാനത്തില്‍ എല്‍.ഡി.എഫിനും ജോസ് വിഭാഗത്തിനും ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇക്കാര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയാതെ ഒന്നും പറയാന്‍ സാധിക്കില്ല.

എന്നാല്‍, ജോസിന് എത്രനാള്‍ സ്വന്തം അണികളെയും നേതാക്കളെയും പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്ന് കണ്ടറിയണം. ജോസ് വിഭാഗത്തിലെ വലിയൊരു വിഭാഗം ആളുകളും യു.ഡി.എഫ്. മാനസികാവസ്ഥ ഉള്ളവരാണ്. ചിലപ്പോള്‍ അവരും ജോസ് കെ. മാണിയും യു.ഡി.എഫിലേക്ക് തിരികെയെത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here