മുസ്ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റി പി.ബി അബ്ദുൽ റസാഖ് അനുസ്മരണം സംഘടിപ്പിച്ചു

0
251

ഉപ്പള: മുസ്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം എം.എൽ.എ.യുമായിരുന്ന പി.ബി.അബ്ദുൽറസാഖിന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ മംഗൽപ്പാടി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു.

ഉപ്പള സി.എച്ച് സൗധത്തിൽ സംഘടിപ്പിച്ച പരിപാടി പ്രസിഡണ്ട് പി.എം സലിമിന്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് ടി.എ മൂസ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികളായ അഷ്‌റഫ് സിറ്റിസൺ, അസീം മണിമുണ്ട, യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എം മുസ്തഫ, വൈസ് പ്രസിഡന്റ് കെ.എഫ് ഇഖ്ബാൽ,യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ഇർഷാദ് മള്ളങ്കൈ, പി.വൈ ആസിഫ് ഉപ്പള, ഫാറൂഖ് മാസ്റ്റർ, റഷീദ് റെഡ് ക്ലബ്, നൗഷാദ് പത്വാടി, സർഫു പെരിങ്കടി, റഫീഖ് ബേക്കൂർ, ഹൈദരലി അടുക, ബി എം താഹിർ, റഹിം പള്ളം തുടങ്ങിയവർ സംസാരിച്ചു. ഉമ്മർ അപ്പോളോ സ്വാഗതം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here