കണ്ണൂര്‍: സഹായിയായി നിന്ന് ഒടുവില്‍ മീന്‍വില്‍പ്പനക്കാരന്റെ മകളെയും അടിച്ചുമാറ്റി യുവാവ് മുങ്ങി. കണ്ണൂര്‍ ജില്ലയിലാണ് സംഭവം. മീന്‍വില്‍പ്പനക്കാരനായ പിതാവിന്റെ പരാതിയില്‍ കേസെടുത്ത പരിയാരം പോലീസ് യുവതിയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ്.
മീന്‍ വില്‍പ്പനയ്ക്ക് സഹായിയായി കൂടെ കൂടിയ യുവാവിനെ കുറിച്ച് മീന്‍ വില്പ്പനക്കാരന് നല്ല അഭിപ്രായമായിരുന്നു.ഉത്തരവാദിത്വ ബോധമുള്ള ആളാണ് യുവാവ് എന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞിരുന്നത്. ഏറെ വിശ്വസിച്ചിരുന്ന സഹായി ഒടുവില്‍ മുതലാളിയെ ചതിച്ചു.
മകളും യുവാവും തമ്മില്‍ സംസാരിക്കുന്നത് ഇദ്ദേഹം കണ്ടിരുന്നെങ്കിലും സംശയിക്കാന്‍ തക്ക ഒന്നും ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസമാണ് മകളും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു എന്ന സത്യം പെണ്‍കുട്ടിയുടെ പിതാവ് മനസിലാക്കുന്നത്.
പതിവു പോലെ കഴിഞ്ഞ ദിവസം രാവിലെ മീന്‍ കച്ചവടത്തിനായി പോകാന്‍ ഇറങ്ങുന്ന സമയം മകളെ കണ്ടില്ല.വീട് മുഴുവന്‍ പിതാവ് അന്വേഷിച്ചെങ്കിലും പെണ്‍കുട്ടിയെ കണ്ടില്ല.തുടര്‍ന്ന് വീടിന് പുറത്തും കുട്ടിയെ കണ്ടെത്താനായില്ല.ഇതിനിടെ തന്റെ സഹായിയെയും കാണാനില്ലെന്ന് മനസിലാക്കിയതോടെ മീന്‍ വില്പ്പനക്കാരന് നടത്തിയ അന്വേഷണത്തിലാണ് സഹായി തന്റെ മകളെയുമായി സ്ഥലം വിട്ടെന്ന് അദ്ദേഹം മനസിലാക്കുന്നത്.