മഞ്ചേശ്വരത്തെ ആരോഗ്യകേന്ദ്രങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ

0
437

മഞ്ചേശ്വരം : മംഗൽപ്പാടി താലൂക്ക് ആസ്പത്രിയിലും മഞ്ചേശ്വരം സി.എച്ച്.സി.യിലും സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുകളുടെ ഉദ്ഘാടനം എം.സി.ഖമറുദ്ദീൻ എം.എൽ.എ. നിർവഹിച്ചു.

മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം.അഷ്റഫ് അധ്യക്ഷനായിരുന്നു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് 2019-20 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 14 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവിട്ടത്. താലൂക്ക്‌ ആസ്പത്രിയിൽ നടന്ന ചടങ്ങിൽ മംഗൽപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഷാഹുൽ ഹമീദ് ബന്തിയോട്, സി.സത്യൻ ഉപ്പള, കോസ്‌മോസ് ഹമീദ്, കെ.പി. മുനീർ എന്നിവർ സംബന്ധിച്ചു.

മഞ്ചേശ്വരം സി.എച്ച്‌.സി.യിൽ മുസ്തഫ ഉദ്യാവർ, അബ്ദുല്ല ഗുഡ്ഡഗേരി, അബ്ദുല്ല ഖാജാ, മൊയ്തീൻ, കെ.എം.അബ്ദുൽഖാദർ, ഡോ. നവീഷ് എന്നിവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here