ബൈക്ക് യാത്രികന്റെ ജീവൻ രക്ഷിച്ചത് സഡൻ ബ്രേക്കിംഗ്; ബസ് ഡ്രൈവർക്ക് കൈയ്യടിച്ച് സോഷ്യൽ മീഡിയ (വീഡിയോ)

0
187

ഏറെ ശ്രദ്ധ ആവശ്യമുള്ള ഒന്നാണ് ഡ്രൈവിംഗ്. വാഹനം ഓടിക്കുമ്പോൾ ഡ്രൈവർ എപ്പോഴും ശ്രദ്ധാലുവായിരിക്കണമെന്നത് അടിവരയിടുന്ന സംഭവമാണ് കോതമംഗലം പോത്താനിക്കാട് നടന്നത്. റോഡിൽ തെന്നിവീണ ബൈക്ക് യാത്രികന്റെ ജീവനാണ് തൊട്ടുപിന്നാലെ വന്ന ബസിലെ ഡ്രൈവർ രക്ഷിച്ചത്. ഇതോടെ സമൂഹമാധ്യമങ്ങളിൽ ശ്രീലക്ഷ്മി എന്ന ബസിന്റെ ഡ്രൈവർ താരമായിരിക്കുകയാണ്.

അപകട വീഡിയോയും സമൂഹമാധ്യമങ്ങളിൽ ഏതാനും ദിവസങ്ങളായി വൈറലാണ്. മഴപെയ്ത് നനഞ്ഞ് കിടക്കുന്ന റോഡിലൂടെ വരുന്ന ബൈക്ക് സ്കിഡ് ചെയ്ത് ഓടിച്ചിരുന്നയാള്‍ നിലത്ത് വീഴുന്നതാണ് ആദ്യ ദൃശ്യം. തൊട്ടുപിന്നാലെ പഞ്ഞെത്തിയ ബസ് സഡൻ ബ്രേക്കിട്ടു. റോഡിന്റെ വശത്തേക്ക് തെന്നി മാറിയെങ്കിലും ബസ് നിന്നു. റോഡിൽ മറിഞ്ഞ് കിടക്കുന്ന ബൈക്കിൽ ബസിന്റെ ചക്രങ്ങൾ ഇടിച്ചെങ്കിലും ബൈക്ക് യാത്രികൻ അദ്ഭുതകരമായി രക്ഷപ്പെട്ടു.

ബസ് ഡ്രൈവർ കാട്ടിയ ശ്രദ്ധയും ധൈര്യമാണ് വലിയ അപകടം ഒഴിവാകാന്‍ കാരണമായത്.ബൈക്ക് യാത്രികന്റെ ജീവൻ രക്ഷിച്ച ബസ് ഡ്രൈവർ ആരെന്നാണ് വീഡിയോ കണ്ടവർ അന്വേഷിക്കുന്നത്.

https://www.facebook.com/watch/?v=1699422926902788

LEAVE A REPLY

Please enter your comment!
Please enter your name here