പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്താൻ വിദഗ്ദ്ധസമിതിയിൽ ധാരണ, അന്തിമ തീരുമാനം കേന്ദ്രമന്ത്രിസഭയുടേത്

0
296

ദില്ലി: രാജ്യത്തെ പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസായി ഉയ‍ർത്താനുള്ള സാഹചര്യം ഒരുങ്ങുന്നു. ഇതേക്കുറിച്ച് പഠിക്കാൻ നിയോ​ഗിക്കപ്പെട്ട സമിതിയിലെ ഭൂരിപക്ഷം അം​ഗങ്ങളും വിവാഹപ്രായം ഉയ‍ർത്തണം എന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് സൂചന. 

ഒരാഴ്ചയ്ക്കുള്ളിൽ സമിതി റിപ്പോ‍ർട്ട് സമ‍ർപ്പിക്കുമെന്ന് ഉന്നത വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിവാഹപ്രായം കൂട്ടുന്നതിനായി നിയമഭേദ​ഗതി കൊണ്ടു വിദ​ഗ്ദ്ധ സമിതി ശുപാ‍ർശ ചെയ്യും. ഈ ശുപാ‍ർശയിൽ തീരുമാനമെടുക്കേണ്ടത് കേന്ദ്രമന്ത്രിസഭയാണ്. 

കഴിഞ്ഞ യൂണിയൻ ബജറ്റ് അവതരണത്തിനിടെ കേന്ദ്രധനമന്ത്രി നി‍ർമ്മല സീതാരാമനാണ് പെൺകുട്ടികളുടെ വിവാഹപ്രായം ഉയ‍ർത്തുന്ന കാര്യം പരിശോധിക്കാൻ വിദ​ഗ്ദ്ദസമിതിയെ നിയമിക്കും എന്നറിയിച്ചത്. നിലവിൽ സ്ത്രീകൾക്ക് 18ഉം പുരുഷൻമാ‍ർക്ക് 21ഉം ആണ് കുറഞ്ഞ വിവാഹപ്രായം. വിവാഹപ്രായം ഉയ‍ർത്തുന്നതിനെതിരെ കേരളത്തിലടക്കം വിവിധ മുസ്ലീം സംഘടനകൾ രം​ഗത്തു വന്നിട്ടുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here