നിരോധനാജ്ഞ: ഉപ്പള, മഞ്ചേശ്വരം, ഹൊസങ്കടി എന്നിവിടങ്ങളില്‍ കൂടി നിന്നവരെ പോലീസ് വിരട്ടിയോടിച്ചു

0
557

മഞ്ചേശ്വരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട്ട് ഏര്‍പ്പെടുത്തിയ 144 പോലീസ് കര്‍ശനമായി നടപ്പിലാക്കിത്തുടങ്ങി. കഴിഞ്ഞ ദിവസം മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ പോലീസ് ആളുകളെ വിരട്ടിയോടിച്ചു.

നിരോധനാജഞ നിലനില്‍ക്കുന്ന മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട മഞ്ചേശ്വരം, ഹൊസങ്കടി, ഉപ്പള എന്നിവിടെങ്ങളില്‍ കൂട്ടംകൂടി നിന്നവരെ ശനിയാഴ്ച ഉച്ചയോടെ പോലീസ് വിരട്ടിയോടിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here