‘ദുബായിൽ ജോലി ചെയ്യുന്ന ഒരാളെ നാടു കടത്തി കേരളത്തിലെത്തിക്കാൻ സഹായിക്കണം’: ജലീൽ തന്നോട് ആവശ്യപ്പെട്ടത് വെളിപ്പെടുത്തി സ്വ‌പ്‌ന

0
416

കൊ​ച്ചി​:​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സി​ലെ​ ​മു​ഖ്യ​പ്ര​തി​ ​സ്വ​പ്‌​ന​യോ​ട് ​മ​ന്ത്രി​ ​കെ ടിജ​ലീ​ൽ​ ​ആ​വ​ശ്യ​പ്പെ​ട്ട​ ​ര​ണ്ടു​ ​കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച് ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ൾ​ ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി.​ ​സ്വ​പ്‌​ന​ ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ഡ​യ​റ​ക്‌​ടേ​റ്റി​ന് ​(​ഇ.​ഡി​)​ ​ന​ൽ​കി​യ​ ​മൊ​ഴി​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണി​ത്. ദു​ബാ​യി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​ഒ​രാ​ളെ​ ​യു എ ഇ​ ​കോ​ൺ​സ​ൽ​ ​ജ​ന​റ​ലി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​നാ​ടു​ ​ക​ട​ത്തി​ ​കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​ൻ​ ​സ​ഹാ​യി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു​ ​ഒ​രാ​വ​ശ്യം.​ ​

ഈ​ ​നീ​ക്കം​ ​അ​തീ​വ​ ​ഗൗ​ര​വ​ത്തോ​ടെ​യാ​ണ് ​അ​ന്വേ​ഷ​ണ​ ​ഏ​ജ​ൻ​സി​ക​ൾ​ ​കാ​ണു​ന്ന​ത്.​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​നെ​ ​അ​റി​യി​ക്കാ​തെ​ ​എ​ന്തി​നാ​ണ് ​പ്ര​വാ​സി​ ​മ​ല​യാ​ളി​യെ​ ​നാ​ടു​ ​ക​ട​ത്താ​ൻ​ ​ശ്ര​മി​ച്ച​തെ​ന്നാ​ണ് ​അ​ന്വേ​ഷി​ക്കു​ന്ന​ത്.​ ​അ​ലാ​വു​ദീ​ൻ​ ​എ​ന്ന​യാ​ൾ​ക്ക് ​കോ​ൺ​സു​ലേ​റ്റി​ൽ​ ​ജോ​ലി​ക്ക് ​ജ​ലീ​ൽ​ ​ശ്ര​മി​ച്ച​താ​യാ​ണ് ​സ്വ​പ്‌​ന​യു​ടെ​ ​ര​ണ്ടാ​മ​ത്തെ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ.​ ​ഇ​തി​നെ​ക്കു​റി​ച്ച് ​ജ​ലീ​ലി​നെ​ ​വി​ളി​ച്ചു​ ​വ​രു​ത്തി​ ​ചോ​ദി​ക്കും.

അ​തേ​സ​മ​യം,​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​സാ​റ്റ്‌​സി​ൽ​ ​ജോ​ലി​ ​ചെ​യ്തി​രു​ന്ന​ ​സ​മ​യ​ത്ത് ​സ്വ​പ്ന​യ്‌​ക്കെ​തി​രെ​ ​ക്രി​മി​ന​ൽ​ ​കേ​സു​ണ്ടെ​ന്നു​ ​ശി​വ​ശ​ങ്ക​റി​ന് ​അ​റി​യാ​മാ​യി​രു​ന്ന​താ​യി​ ​സ​രി​ത്ത് ​ഇ.​ഡി​ക്ക് ​മൊ​ഴി​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ശി​വ​ശ​ങ്ക​റു​മാ​യി​ ​ന​ല്ല​ ​അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​സ്വ​ർ​ണ​ക്ക​ട​ത്തി​നെ​ക്കു​റി​ച്ചു​ ​ശി​വ​ശ​ങ്ക​റി​ന് ​അ​റി​വി​ല്ലാ​യി​രു​ന്നു​വെ​ന്നും​ ​സ​രി​ത്ത് ​വ്യ​ക്ത​മാ​ക്കി.

LEAVE A REPLY

Please enter your comment!
Please enter your name here