തലപ്പാടിയില്‍ മീന്‍ലോറിയിടിച്ച് മഞ്ചേശ്വരം സ്വദേശി മരിച്ചു

0
314

തലപ്പാടി: (www.mediavisionnews.in) തലപ്പാടി ടോള്‍ ബൂത്തിന് സമീപം മീന്‍ ലോറിയിടിച്ച് മഞ്ചേശ്വരം സ്വദേശി മരിച്ചു. അപകടം വരുത്തിയ ലോറി നിര്‍ത്താതെ പോയി. മഞ്ചേശ്വരം തൂമിനാടുവിലെ മൂസയുടെ മകന്‍ നസീര്‍(49) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. ടോള്‍ ബൂത്തിന് സമീപത്തുകൂടി നസീര്‍ നടന്നുവരുന്നതിനിടെ മീന്‍ ലോറി ഇടിക്കുകയായിരുന്നു. നസീര്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു.

രാത്രി കാലങ്ങളില്‍ തലപ്പാടിയില്‍ നിര്‍ത്തിയിടുന്ന ബസുകള്‍ കഴുകുന്ന ജോലിയായിരുന്നു നസീറിന്. അപകടം വരുത്തിയ ലോറിയെ കുറിച്ച് ഉള്ളാള്‍ പൊലീസ് അന്വേഷിച്ചുവരുന്നു.

പരേതനായ മൂസ മൗലവി- ഫാത്തിമ ദമ്പതികളുടെ മകനാണ്‌. അവിവാഹിതനാണ്‌. അബ്‌ദുള്ള, മുഹമ്മദ്‌, നജീബ്‌, മറിയുമ്മ, ജമീല സഹോദരങ്ങളാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here