കൊച്ചിയില്‍ പരിശീലന പറക്കലിനിടെ ഗ്ലൈഡര്‍ വിമാനം തകര്‍ന്ന് രണ്ട് മരണം

0
299

കൊച്ചി: പരിശീലന പറക്കലിനിടെ ഗ്ലൈഡര്‍ വിമാനം തകര്‍ന്നു. അപകടത്തില്‍ പെട്ട രണ്ട് നാവികസേന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.  രാജീവ് ഝാ, സുനില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്.

തോപ്പുംപ്പടി ബി.ഒ.ടി പാലത്തിനടത്തുള്ള നടപ്പാതയിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും ഗുരുതരപരിക്കേറ്റതായി സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.

വലിയ ശബ്ദത്തോടുകൂടി വിമാനം തകര്‍ന്നുവീണത് കണ്ടു എന്നായിരുന്നു ദൃക്‌സാക്ഷികള്‍ അറിയിച്ചത്. സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here