കൈതച്ചക്ക മുറിക്കാം വെറും കയ്യാൽ, വൈറലായി വീഡിയോ

0
529

പഴമായും ജ്യൂസായും പച്ചടിയായുമൊക്കെ പൈനാപ്പിൾ കഴിക്കാൻ ഇഷ്ടമുള്ളവരാണ് ഏറെയും. സം​ഗതി ഇങ്ങനെയാണെങ്കിലും പൈനാപ്പിൾ തൊലി കളഞ്ഞ് വൃത്തിയാക്കുന്നത് വലിയൊരു പണി തന്നെയാണ്. ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത് എളുപ്പത്തിൽ പൈനാപ്പിൾ മുറിച്ചു കഴിക്കുന്നൊരു വീഡിയോ ആണ്. അതും വെറും കയ്യോടെ. 

ഒരു ഉപകരണങ്ങളുടെയും സഹായമില്ലാതെ പൈനാപ്പിൾ മുറിച്ചെടുത്ത കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. പ്രശസ്ത ​ഗായകൻ ജോൺ നോനിയാണ് അതിവിദ​ഗ്ധമായി പൈനാപ്പിൾ കഷ്ണമാക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. ജോണും സുഹൃത്തുമാണ് വീഡിയോയിലുള്ളത്. സുഹൃത്തിന്റെ നിർദേശപ്രകാരമാണ് ജോൺ വെറും കൈ കൊണ്ട് പൈനാപ്പിൾ കഷ്ണമാക്കുന്നത്. 

പൈനാപ്പിൾ ജോണിയുടെ കയ്യിൽ കൊടുക്കുന്ന സുഹൃത്ത് വെറുംകൈ കൊണ്ട് അതു മുറിച്ചെടുക്കേണ്ടത് എങ്ങനെയെന്നു പറയുകയാണ്. അതിനായി പൈനാപ്പിളിനു മുകളിലെ ഇലഭാ​ഗം നീക്കം ചെയ്ത് കുത്തനെ പിടിച്ച് നിലത്തുവച്ച് ഇടിക്കുന്നു. ശേഷം ഇത് നിലത്തുവച്ച് ഉരുട്ടുന്നു. വീണ്ടും മുമ്പത്തേതു പോലെ വട്ടത്തിൽ തിരിച്ച് നിലത്ത് ഇടിക്കുക. ഇനി പൈനാപ്പിളിന്റെ പുറംതോടിൽ നിന്ന് നലിക്കുമ്പോൾ ചെറിയ കഷ്ണങ്ങളായി കയ്യിൽ വരുന്നതും കാണാം. 

HOW TO ACTUALLY OPEN A PINEAPPLE! ?

How to actually open a pineapple! ?

Posted by John Nonny on Monday, October 5, 2020

മൂന്നുമിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ഞൊടിയിടയിലാണ് വൈറലായത്. ഇത്രനാൾ വെറുതെ കത്തിയും മറ്റും ഉപയോ​ഗിച്ച് കഷ്ടപ്പെട്ടുവെന്നും തെറ്റായാണ് നമ്മളെല്ലാം കൈതച്ചക്ക മുറിച്ചു ശീലിച്ചതെന്നുമൊക്കെ പറഞ്ഞാണ് പലരും വീഡിയോ പങ്കുവെക്കുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here